
ജോസ് മാർട്ടിൻ
കൊച്ചി: തുറമുഖങ്ങള്‍ ഉള്‍പ്പടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭ ഒരിക്കലും എതിരല്ലെന്നും, വിഴിഞ്ഞം തുറമുഖത്തിന് നേരത്തെയും സഭ എതിരായിരുന്നില്ലെന്നും തുറമുഖം വരുമ്പോൾ അവിടെ വസിക്കുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഭാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും കേരള കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് (കെ.സി.ബി.സി.). കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും തീരവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടി അവരുടെ ആവശ്യങ്ങളോടു ചേര്‍ന്നു നിന്നുവെന്നും കെ.സി.ബി.സി. ചൂണ്ടിക്കാട്ടി.
ഇപ്പോൾ ചർച്ചകളിലൂടെ സമവായത്തിലേക്കെത്തുന്നതിനായി കഴിഞ്ഞ സാഹചര്യത്തിൽ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവുകയും തീരവാസികളുടെ പുനരധിവാസം സംബന്ധിച്ച് അതിനുള്ള മോണിട്ടറിംഗ് കമ്മിറ്റി അടക്കമുള്ള കാര്യങ്ങളില്‍ സമയബന്ധിതമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും കെ.സി.ബി.സി. ആവശ്യപ്പെടുന്നു.
പ്രത്യാശയിലും സന്തോഷത്തിലും കൂട്ടായ ആലോചനയിലും സഭയുടെ അടിസ്ഥാന കാഴ്ചപ്പാടിലും ശുശ്രൂഷ നിര്‍വഹിക്കാനുള്ള നിയോഗമാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തനിക്കും സഹശുശ്രൂഷകര്‍ക്കുമുള്ളതെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സങ്കീര്‍ണമായ കാലഘട്ടത്തില്‍ കൂട്ടായ ആലോചനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ വിഷയങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
This website uses cookies.