Categories: Vatican

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

ഡിസംബര്‍ 1 മുതല്‍ ഇന്‍റെര്‍നെറ്റിലൂടെയുള്ള ഈ സന്ദര്‍ശനം സാധ്യമാകും

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.

ചരിത്രവും കലയും ആദ്ധ്യാത്മികതയും ഇഴചേര്‍ന്ന് ലോകത്തിലെ അതുല്യ ദേവാലയമാക്കിയിരിക്കുന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കഴിയത്തക്കവിധമുള്ള ഈ പദ്ധതി പ്രസ്തുത ബസിലിക്കയുടെ മുഖ്യ പുരോഹി അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മൗറൊ ഗംബേത്തി പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയത്തില്‍, നടന്ന പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു.

മൈക്രൊസോഫ്റ്റിന്‍റെ സഹായത്തോടെയാണ് ‘ഫാബ്രിക്ക ദി സാന്‍ പിയെത്രോ’ അതിസങ്കീര്‍ണ്ണ സാങ്കേതിക വിദ്യയോടുകൂടിയ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. മൂന്നാഴ്ച ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസര്‍ സാങ്കേതകിവിദ്യയും ചേര്‍ന്ന് ദേവാലയത്തിന്‍റെ ഉള്‍വശത്തിന്‍റെ 4 ലക്ഷം ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ത്രിമാനദൃശ്യങ്ങള്‍ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. അങ്ങനെ ബസിലിക്കയുടെ ഒരു ഡിജിറ്റല്‍ പതിപ്പ് തയ്യാറാകും.

തീര്‍ത്ഥാടകര്‍ക്കും അതുപോലെതന്നെ പഠിതാക്കള്‍ക്കും ഗുണകരമാണ് ഇന്‍റെര്‍നെറ്റിലൂടെ ഈ ബസിലിക്ക സന്ദര്‍ശിക്കുന്നതിനുള്ള ഈ പദ്ധതിയെന്ന് കര്‍ദ്ദിനാള്‍ ഗംബേത്തി പറഞ്ഞു.ഡിസംബര്‍ 1 മുതല്‍ ഇന്‍റെര്‍നെറ്റിലൂടെയുള്ള ഈ സന്ദര്‍ശനം സാധ്യമാകും. സെന്‍റ് പീറ്റേഴ്സ് ബസലിക്ക ഇനി വീട്ടിലിരുന്നും കാണാം

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago