Categories: Kerala

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ്

തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ ആശീര്‍വദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ദേവാലയത്തിന്‍റെ താഴത്തെ നിലയിലെ ക്രിസ്തൂസ് റെക്സ് കോര്‍പ്പൂസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലും ഇതിനോടൊപ്പം ആശീവര്‍ദിച്ചു. പരിശുദ്ധാത്മാവിന്‍റെ ഗാനം ആലപിച്ച് മെഴുകു തിരി തെളിച്ചാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവറ ദേവാലയത്തിന്‍റെ അള്‍ത്താര ആശീര്‍വദിച്ചു. ആരാധനാചാപ്പലിനൊപ്പം മ്യൂസിയവും ഉദ്ഘാടനം ചെയ്യ്തു.

പ്രധാന ദേവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ദിവ്യ കാരുണ്യ ആരാധനക്കും ദിവ്യകാരുണ്യ പ്രദക്ഷണിണത്തിനും ശേഷമാണ് തിരുകര്‍മ്മള്‍ സമാപിച്ചത്.

ഈ വരുന്ന 15 ന് ആരംഭിക്കുന്ന വെട്ടുകാട് ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് മുന്നോടിയായാണ് ആശീര്‍വാദ കര്‍മ്മങ്ങള്‍ നടന്നത്. തീര്‍ഥാടന തിരുനാള്‍ രൂപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസിന്‍റെ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ആരംഭിക്കും കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.വൈ എം എഡിസന്‍ നിര്‍വ്വഹിക്കും. 24 നാണ് തീര്‍ഥാടനത്തിന് സമാപനമാവുന്നത്.

 

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago