സ്വന്തം ലേഖകൻ
ഉക്രൈൻ: “സിസ്റ്റർ ആക്ട്” ഉക്രൈനിലേയ്ക്ക് തിരിച്ചുവരികയാണ് “നാവിൽ എൻ ഈശോതൻ നാമം…” എന്ന ക്രിസ്തീയ ഗാനവുമായി. ഉക്രൈനിൽ നിന്നുള്ള SJSM (Sisters of St.Joseph of St. Marc) സിസ്റ്റേഴ്സിന്റെ ഗാനങ്ങളും ഗാനാലാപന ശൈലിയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഈ ഉക്രൈൻ സന്യാസിനികൾ മുൻപും മലയാള ക്രിസ്തീയ ഗാനം പാടി ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും വിയന്നയിൽ സംഗീതത്തിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ജാക്സൺ സേവ്യർ കിഴവന എന്ന വൈദികന്റ് പ്രേരണ മൂലമാണ് ഈ പുതിയ ഉദ്യമം. സിസ്റ്റർമാരുടെ മ്യൂസിക് മിനിസ്ട്രിയിൽ സപ്പോർട്ട് ചെയ്യുന്ന ഈ വൈദികന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. വരുംദിവസങ്ങളിൽ SJSM സിസ്റ്റേഴ്സിന്റെ കൂടുതൽ ഗാനങ്ങൾ പുറത്തു വരുമെന്ന് ഫാ.ജാക്സൺ സേവ്യർ പറഞ്ഞു.
“നാവിൽ എൻ ഈശോതൻ നാമം…” എന്ന പ്രസിദ്ധമായ ഗാനം (cover version) പാടിയിരിക്കുന്നത് സിസ്റ്റർ മരീനയാണ്. കീബോർഡ് ആൻഡ് വയലിൻ കൈകാര്യം ചെയ്തിരിക്കുന്നത് സിസ്റ്റർ നതൽക. സിസ്റ്റർ ലോറയും ക്രിസ്റ്റീനയും ഗിത്താറും, സിസ്റ്റർ എറിക്ക ഡ്രംസും വായിച്ചിരിക്കുന്നു.
തങ്ങളുടെ കാരിസത്തിന്റെ ഭാഗമായിട്ടാണ് ഇവർ “Music ministry” ആരംഭിച്ചത്. ദിവ്യകാരുണ്യ ആരാധനയാണ് പ്രധാന കാരിസം. അതിൽനിന്ന് ശക്തി ഉൾക്കൊണ്ടുകൊണ്ടാണ് “വയോജന ശുശ്രൂഷയും, വചനപ്രഘോഷണവും” ഇവർ നടത്തുന്നത്. വചനപ്രഘോഷണത്തെ ശക്തിപ്പെടുത്താൻ സംഗീത ശുശ്രൂഷ ആരംഭിക്കുകയും, അത് പിന്നീട് വളരുകയുമായിരുന്നു എന്നാണ് സിസ്റ്റർ ലിജി പയ്യപ്പള്ളി പറയുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പല ഇടങ്ങളിലും സംഗീത ശുശ്രൂഷയുടെ ഭാഗമായി ഇവർ സന്ദർശനം നടത്തി, യുവജങ്ങളുടെ കൂട്ടായ്കമകൾക്ക് തങ്ങളുടെ “Music ministry” വലിയ തോതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് സന്യാസിനികൾ പറഞ്ഞു.
മoത്തോട് ചേർന്നുള്ള ഇവരുടെ ദേവാലയത്തിൽ ദിവസവും 400 മുതൽ 500 വരെ വിശ്വാസികൾ ആരാധിക്കാനും ദൈവ ശുശ്രൂഷയ്ക്കും ആയി വരാറുണ്ട്. ദൈവീക സംഗീതം ആണ് പ്രധാന ആകർഷണം. ഹീബ്രു, ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രൈൻ, റഷ്യൻ, ഭാഷകളിൽ സിസ്റ്റേഴ്സ് സംഗീത ശുശ്രൂഷ ചെയ്യുന്നുണ്ട്.
ഈ സംഗീത ശുശ്രൂഷ ഇപ്പോൾ ഉക്രൈനിൽ അനേകരെ ആകർഷിക്കുന്ന വചന ശുശ്രൂഷ യുടെ ഭാഗമായി മാറിയിരിക്കുക യാണ്. മലയാളിയായ സുപ്പീരിയർ സിസ്റ്റർ ലിജി പയ്യപ്പള്ളിയുടെ സ്വാധീനമാണ് മലയാളം ഗാനങ്ങൾ പഠിക്കുവാൻ ഇവർക്ക് പ്രേരണയായത്. വാരാന്ത്യങ്ങളിൽ ഇടവക ധ്യാനങ്ങൾ ഇവർ നടത്താറുണ്ട്. സുപ്പീരിയർ സിസ്റ്റർ ലിജി പയ്യപ്പള്ളിയാണ് പ്രധാനമായും പ്രഘോഷണ വിഭാഗം കൈകാര്യം ചെയ്യുന്നത്. പാടുന്നതും വാദ്യോപകരണങ്ങൾ വായിക്കുന്നതും അതിന്റെ ക്രമീകരണങ്ങളും ഒക്കെ സിസ്റ്റേഴ്സ് തന്നെയാണ് ചെയ്യുന്നത്. സംഗീതത്തിന് പ്രത്യേക പ്രാധാന്യമുള്ള ഇവരുടെ വചനശുശ്രൂഷയിൽ ആകൃഷ്ടരായി പുതിയ ദൈവവിളികൾ ഇവർക്ക് ധാരാളം ലഭിക്കുന്നുമുണ്ട്.
19ഓളം അംഗങ്ങളുള്ള ഈ കമ്മ്യൂണിറ്റിയിൽ രണ്ട് മലയാളി സാന്നിധ്യവുമുണ്ട്, എറണാകുളത്തുനിന്നുള്ള സി.ലിജി പയ്യപ്പള്ളിയും സിസ്റ്റർ ജയന്തി മൽപ്പാനും.1998 മുതലാണ് ഉക്രൈൻ Mission ആരംഭി ചത്. ഈ കോൺഗ്രിഗേഷന്റെ ഉത്ഭവം 1845 ഫ്രാൻസിലാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.