അനിൽ ജോസഫ്
ആര്യനാട്: സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും മാനുഷിക മൂല്യങ്ങളുടെ ശാക്‌തീകരണത്തിനും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍. ആര്യനാട് ഫൊറോന ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച “കൈത്താങ്ങ് 2018” പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
സുവിശേഷത്തിലധിഷ്‌ടിതമായ ജീവിതം യുവാക്കള്‍ പരിശീലിക്കണം. രാജ്യത്തിന്റെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു. എല്‍.സി.വൈ.എം. ഫൊറോന പ്രസിഡന്റ് റിജു. വി. യോഗത്തിന് അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം കെ.എസ്.ശബരിനാഥന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ റൂഫസ് പയസ്‌ലിന്‍, എല്‍.സി.വൈ.എം. രൂപതാ ഡയറക്‌ടര്‍ ഫാ.ബിനു.ടി, ആര്യനാട് ഫൊറോന ഡയറക്‌ടര്‍ ഫാ.അനീഷ് ആല്‍ബര്‍ട്ട്, ജിതിന്‍ എസ്.പി., ശാലിനി സി.എം. രജിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തിൽ ഡെയ്‌ൽവ്യൂ ഡയറക്‌ടര്‍ ക്രിസ്‌തുദാസ്സ്, ബീനാദാസ് എന്നിവരെ ആദരിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.