Categories: Daily Reflection

ചെറിയതിലൂടെ വലിയ നേട്ടത്തിന് സാക്ഷ്യം വഹിക്കുന്നവരാവുക

ചെറിയതിലൂടെ വലിയ നേട്ടത്തിന് സാക്ഷ്യം വഹിക്കുന്നവരാവുക

ജെറ. – 13:1-11
മത്താ. – 13:31-35

“കടുകുമണി മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.”

യേശുക്രിസ്തു സ്വർഗ്ഗരാജ്യത്തെ ഒരുവൻ വയലിൽ പാകിയ കടുകുമണിയോടും,  മൂന്ന് ഇടങ്ങഴി മാവിൽ അത് പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനോടും ഉപമിക്കുകയാണ്. ചെറുതിൽനിന്ന് വലുതിലേക്കുള്ള ഒരു യാത്രയാണ് സ്വർഗ്ഗരാജ്യം. ഇല്ലായ്മയിൽ നിന്ന് ഉള്ളായ്മയിലേക്കുള്ള ഒരു മാർഗ്ഗമാണ് സ്വർഗ്ഗരാജ്യം.

സ്നേഹമുള്ളവരെ, ഏതൊരു വലിയ കാര്യവും ചെറുതിൽനിന്നാണ് തുടങ്ങുന്നത്. ആരംഭമെല്ലാം ലോലവും, വ്യർത്ഥവുമാണ്. കർത്താവായ ക്രിസ്തുനാഥൻ തന്റെ ചെറിയ ശിഷ്യഗണത്തെ ധൈര്യപ്പെടുത്തുന്ന ഉപമയാണിത്. ചെറിയ കൂട്ടമെന്ന് കരുതി നിരാശരാകേണ്ട ആവശ്യമില്ല. ചെറിയ തുടക്കത്തിലൂടെയാണ് വലിയ നേട്ടത്തിന് സാക്ഷ്യം വഹിക്കുക.   ദൈവീകഇടപെടലിലൂടെ വലിയ ചെറുതിൽനിന്നും വലുതിലേക്ക് എത്തിയത് സഭയുടെ വളർച്ചയിൽ കൂടി നാം അനുഭവിച്ചറിയുന്നവരാണ്. നാം ഓരോരുത്തരും  നമ്മുടെ  വിശ്വാസത്തിൽ അധിഷ്ഠിതമായി ജീവിച്ചുകൊണ്ട് നാമും നമ്മുടെ പിതാവും തമ്മിലുള്ള ബന്ധം ഉറപ്പിച്ചുനിർത്തുമ്പോൾ സഭയുടെ വളർച്ചയ്ക്ക് നമ്മുടെ വിശ്വാസം മുതൽ കൂട്ടായി മാറുകയും,  ചെറുതിൽനിന്ന് വലുതിലേക്കും, അന്ധതയിൽ നിന്ന് പ്രകാശത്തിലേക്കും വളരും.

സ്നേഹനാഥ, നമ്മുടെ വിശ്വാസത്തെ പരിപോഷിച്ചുകൊണ്ട് വ്യക്തിപരമായ വളർച്ചയ്ക്കും,  സഭയുടെ വളർച്ചയ്ക്കും ഉപകരിക്കുന്ന രീതിയിൽ ജീവിക്കാൻ വേണ്ട അനുഗ്രഹം നൽകണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

3 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

1 week ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago