Categories: Parish

കുമ്പസാരത്തിനെതിരെയും മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കുമെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിൽ കമുകിന്‍കോട്‌ ദേവാലയത്തിന്റെ പ്രതിഷേധ കൂട്ടായ്‌മ

കുമ്പസാരത്തിനെതിരെയും മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കുമെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിൽ കമുകിന്‍കോട്‌ ദേവാലയത്തിന്റെ പ്രതിഷേധ കൂട്ടായ്‌മ

അനിൽ ജോസഫ്

  ബാലരാമപുരം ; കുമ്പസാരത്തിനെതിരെയും വിശുദ്ധ മദര്‍ തെരേസയുടെ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി സന്യാസ സഭക്കുമെതിരെയുളള കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലെ വിശ്വാസികള്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്‌മ ഇടവക വികാരി ഫാ.ജോയ്‌ മത്യാസ്‌ ഉദ്‌ഘാടനം ചെയ്യ്‌തു.

കുമ്പസാരത്തെ നിരോധിക്കാനുളള തീരുമാനം ഭരണഘടനാ ലംഘനമാണെന്നും, കത്തോലിക്ക സഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ ഭാഗമായുളള കുമ്പസാരത്തെ വിലകുറച്ച്‌ കാണിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ സജീവ ശ്രമം നടക്കുന്നെന്നും ഫാ.ജോയ്‌ മത്യാസ്‌ പറഞ്ഞു. വിശുദ്ധ മദര്‍ തെരേസയുടെ സന്യാസ സഭയായ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയോട്‌ വൈരാഗ്യ പൂര്‍ണ്ണമായ പ്രവര്‍ത്തനം അപലപനീയമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിക്ക്‌ ശേഷം പളളിമുറ്റത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മയില്‍ ഫാ.മൈക്കിള്‍, ബ്രദര്‍ ടുട്ടു സേവ്യര്‍, സെക്രട്ടറി ആനന്തകുട്ടന്‍, വൈസ്‌ പ്രസിഡന്റ്‌ കരുണാകരന്‍, കോ-ഓഡിനേറ്റര്‍ ജോണ്‍. കെ. ജെ., ട്രഷറര്‍ ഭദ്രകുമാര്‍, കെ.എല്‍.സി.എ. പ്രസിഡന്റ്‌ മംഗളാസാനു, എല്‍.സി.വൈ.എം. പ്രസിഡന്റ്‌ ഇഗ്‌നേഷ്യസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കത്തിച്ച മെഴുകുതിരികളും കുരിശും പിടിച്ചാണ്‌ വിശ്വാസികള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്‌.

vox_editor

Share
Published by
vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago