Categories: Parish

വി.മദർ തെരേസയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ ദേവാലയം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വി.മദർ തെരേസയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ ദേവാലയം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

അനിൽ ജോസഫ്

മാറനല്ലൂര്‍: വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചും മിഷണറീസ്‌ ഓഫ്‌ ചാരിറ്റി സന്യാസ സഭക്കുമെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മദറിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിൻകര രൂപതയിലെ മേലാരിയോട്‌ മദര്‍ തെരേസ ദേവാലയത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപതാ വിദ്യാഭ്യാസ സമിതി ഡറയക്‌ടറുമായ ഫാ. ജോണി കെ. ലോറന്‍സ്‌ ഉദ്‌ഘാടനം ചെയ്തു.

മദറിനെതിരെ പ്രചരിപ്പിക്കുന്ന തെറ്റായ പ്രചരണങ്ങള്‍ മദര്‍ തെരേസ ഭാരതത്തിന്‌ നല്‍കിയ മഹത്തായ സേവനങ്ങളെ വിലകുറച്ച്‌ കാണിക്കാനാണെന്ന്‌ ഫാ. ജോണി കെ. ലോറന്‍സ്‌ പറഞ്ഞു. രാജ്യത്ത്‌ അസഹിഷ്‌ണത വളരുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ മദറിനെതിരെ നടക്കുന്ന പ്രചരണമെന്നും വിശുദ്ധ പദവി ലഭിച്ചതിന്‌ ശേഷം മദര്‍ തെരേസക്കെതിരെയും മദറിന്റെ സന്യാസ സഭക്കെതിരെയുമുളള വ്യാജ പ്രചരണങ്ങള്‍ സജീവമാണെന്നും അദേഹം ഓർമ്മിപ്പിച്ചു.

സഹ വികാരി ഫാ. അലക്‌സ്‌ സൈമണ്‍, കൗണ്‍സില്‍ സെക്രട്ടറി സജിജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മദറിന്‌ ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച്‌ വിശ്വാസികള്‍ മെഴുകുതിരി ജ്വാല തെളിച്ചു.

vox_editor

Share
Published by
vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

4 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago