Categories: Diocese

സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യം; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യം; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

അനിൽ ജോസഫ്

ആര്യനാട്‌: സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും മാനുഷിക മൂല്യങ്ങളുടെ ശാക്‌തീകരണത്തിനും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യമെന്ന്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍. ആര്യനാട്‌ ഫൊറോന ലാറ്റിന്‍ കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ സംഘടിപ്പിച്ച “കൈത്താങ്ങ്‌ 2018” പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌.

സുവിശേഷത്തിലധിഷ്‌ടിതമായ ജീവിതം യുവാക്കള്‍ പരിശീലിക്കണം. രാജ്യത്തിന്റെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ബിഷപ്‌ പറഞ്ഞു. എല്‍.സി.വൈ.എം. ഫൊറോന പ്രസിഡന്റ്‌ റിജു. വി. യോഗത്തിന് അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം കെ.എസ്‌.ശബരിനാഥന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

നെടുമങ്ങാട്‌ റീജിയന്‍ കോ ഓഡിനേറ്റര്‍ റൂഫസ്‌ പയസ്‌ലിന്‍, എല്‍.സി.വൈ.എം. രൂപതാ ഡയറക്‌ടര്‍ ഫാ.ബിനു.ടി, ആര്യനാട്‌ ഫൊറോന ഡയറക്‌ടര്‍ ഫാ.അനീഷ്‌ ആല്‍ബര്‍ട്ട്‌, ജിതിന്‍ എസ്‌.പി., ശാലിനി സി.എം. രജിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോഗത്തിൽ ഡെയ്‌ൽവ്യൂ ഡയറക്‌ടര്‍ ക്രിസ്‌തുദാസ്സ്‌, ബീനാദാസ്‌ എന്നിവരെ ആദരിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

3 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

1 week ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago