അനിൽ ജോസഫ്
ബാലരാമപുരം: സഭയുടെ വിശ്വാസ സത്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടുന്ന ആപൂര്‍ സാഹചര്യം ഭാരത കത്തോലിക്ക സഭ അഭിമുഖീകരിക്കുന്നതായി നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. ക്‌ടാരക്കുഴി സെന്റ് ജോസഫ് ദേവാലയത്തില്‍ ഡീക്കൻ നിനോ ക്രിസ്‌തുദാസിന്റെ പൗരോഹിത്യ സ്വീകരണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
വൈദികര്‍ വെല്ലുവിളികളിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എവിടെയെങ്കിലും ഏതെങ്കിലും വൈദികര്‍ തെറ്റ് ചെയ്യ്‌താല്‍ എല്ലാവരും മോശക്കാരാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സാഹചര്യം നമ്മുടെ രാജ്യത്തുണ്ട്. വിശ്വാസ സമൂഹം വൈദികരോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ബിഷപ് ഉദ്‌ബോധിപ്പിച്ചു.
തിരുകർമ്മങ്ങളിൽ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ്, മോണ്‍. റൂഫസ് പയസ്‌ലിന്‍, മോണ്‍. വി.പി ജോസ്, ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, ജുഡിഷ്യല്‍ വികാര്‍ ഡോ.സെല്‍വാരാജന്‍ തുടങ്ങിയവരും, രൂപതയിലെ നിരവധി വൈദികരും സന്യാസിനികളും പങ്കെടുത്തു.
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.