ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.സി.വൈ.എം. സംസ്‌ഥാന നേതൃത്വം നയിക്കുന്ന സമാധാന സന്ദേശ യാത്രയ്ക്ക് ആലപ്പുഴ രൂപത വൻസ്വീകരണം നൽകി. ശനിയാഴ്ച്ച രാവിലെ പത്തു മണിയ്ക്കാൻ യാത്ര ആലപ്പുഴയിൽ എത്തിചേർന്നത്. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങൾക്കും ഭീകരവാദത്തിനുമെതിരെ, മതേതരത്വം സംരക്ഷിക്കാൻ ലോകസമാധാനത്തിനായി കെ.സി.വൈ.എം. നടത്തുന്ന സമാധാന സന്ദേശ യാത്ര സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിയക് ചാഴിക്കാടനാണ് നയിക്കുന്നത്. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള സമാധന സന്ദേശ യാത്രയ്ക്ക് ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സ്വീകരണം നൽകി.
തുടർന്ന്, ആലപ്പുഴ യുവജ്യോതി കെ.സി.വൈ.എം. പ്രസിഡന്റ് എം.ജെ. ഇമ്മാനുവലിന്റെ അദ്യക്ഷതയിൽ നടത്തിയ പൊതു സമ്മേളനത്തിൽ വണ്ടാനം ഇടവക വികാരി ഫാ.മൈക്കിൾ കുന്നേൽ ഉത്ഘാടനം നിർവഹിച്ചു. ഉത്ഘാടന പ്രസംഗത്തിൽ യുവജനങ്ങളിൽ മനോഭാവ മാറ്റം ഉണ്ടാവണമെന്നും, മതേതരത്വം എന്നത് അതിന്റെ പൂർണതയിൽ ഉൾകൊള്ളാൻ കഴിയണമെന്നും ഫാ.മൈക്കിൾ ഓർമ്മിപ്പിച്ചു.
രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ ആമുഖ പ്രഭാഷണവും, സംസ്ഥാന ഡയറക്ടർ സ്റ്റീഫ്ൻ തോമസ് ചാലാക്കര വിഷയാവതരണവും, ജാഥ ക്യാപ്റ്റൻ ശ്രീ.സിറിയക് ചാഴിക്കാടൻ മറുപടി പ്രസംഗവും നടത്തി. ആലപ്പുഴയിൽ നടന്ന സ്വീകരണ പരിപാടിയ്ക്ക് രൂപത ഭാരവാഹികളും വണ്ടാനം യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.