Categories: Kerala

സംസ്ഥാന സർക്കാരും, ജില്ലാ ഭരണകൂടങ്ങളും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുക; ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ

കൊറോണ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം ഭീമമായ രീതിയിൽ പടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ ആഹ്വാനം...

ജോസ് മാർട്ടിൻ

ആലപ്പുഴ: കോവിഡ് -19 രണ്ടാംഘട്ട വ്യാപനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരും, ജില്ലാ ഭരണകൂടങ്ങളും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് വിശ്വാസ സമൂഹത്തോട് ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെ അഭ്യർത്ഥന. ഒരു വർഷത്തിലേറെയായി മാനവരാശിക്ക് ഭീഷണിയായി നിലകൊള്ളുന്ന കൊറോണ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം ഭീമമായ രീതിയിൽ പടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ ആഹ്വാനം.

സംസ്ഥാന-ജില്ലാ ഭരണകേന്ദ്രങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള അടിയന്തിര നിർദ്ദേശങ്ങൾ അങ്ങേയറ്റം ജാഗ്രതയോടുകൂടി പാലിച്ചുകൊണ്ട് ഈ മഹാമാരിയെ തരണം ചെയ്യാൻ നമുക്ക് പരിശ്രമിക്കാമെന്ന് വിശ്വാസികളോട് ബിഷപ്പ് ആഹ്വാനം ചെയ്യുകയാണ്. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി നിതാന്ത ജാഗ്രതയോടെ അനുദിന കാര്യങ്ങളിൽ വ്യാപരിക്കാൻ ശ്രദ്ധിക്കണമെന്നും, നേരത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രൂപതാ കാര്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും ബിഷപ്പ് സർക്കുലറിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട്.

സർക്കുലറിന്റെ പൂർണ്ണരൂപം:

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

10 hours ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

5 days ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

1 week ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

2 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

3 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

4 weeks ago