അനിൽ ജോസഫ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, വൈപ്പിനിൽ മരിച്ച സന്യാസിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈപ്പിൻ കുഴുപ്പിള്ളി എസ്.ഡി. കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയറാണ് മരിച്ചത്, 73 വയസായിരുന്നു. ബുധനാഴ്ച്ചയാണ് പനിയെ തുടർന്ന് സന്യാസിനിയെ പഴങ്ങനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇന്നലെ രാത്രി ഒമ്പതോടെ മരണം സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനും, പ്രമേഹത്തിനും ചികിത്സയിലായിരുന്നു.
കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ സിസ്റ്റർ രണ്ടര വർഷമായി കുഴുപ്പിള്ളി കോൺവെൻറിലെ അന്തേവാസിയാണ്. പുറത്ത് ഒരിടത്തും പോകാറില്ല. അതിനാൽ സിസ്റ്ററുടെ രോഗത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. സിസ്റ്ററുടെ മരണത്തോടെ കോൺവെന്റിൽ താമസിക്കുന്ന 17 പേർ ക്വാറന്റൈനിലാണ്. കൂടാതെ, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.
അതേസമയം, എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന അവസ്ഥ എത്തിച്ചേർന്നതോടെ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.