
സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾക്കും, ലോക്ക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ജൂണ്‍ 30 വരെ ചെലവഴിച്ചത് 50,16,73,954 രൂപ. കേരളത്തിലുള്ള 32 രൂപതകളുടെയും (ലത്തീൻ-സീറോമലബാർ-സീറോമലങ്കര), രൂപതകളിൽ പ്രവർത്തിക്കുന്ന സന്ന്യാസ സമൂഹങ്ങളുടെയും, സാമൂഹ്യസേവന വിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് മാത്രമായാണ് 50.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, ജില്ലാ-പ്രാദേശിക ഭരണസംവിധാനങ്ങളുടെയും സഹകരണത്തോടെയായിരുന്നു സഭ കോവിഡ് പ്രതിരോധ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കത്തോലീക്കാ സഭാംഗങ്ങളായ 37,283 സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അതുപോലെതന്നെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു സഭാസ്ഥാപനങ്ങള്‍ ക്വാറന്റൈൻ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ, 4,23,559 സാനിറ്റൈസര്‍ ബോട്ടിലുകളും, 2,48,478 ഹൈജീന്‍ കിറ്റുകളും വിവിധ മേഖലകളില്‍ വിതരണം ചെയ്തു. ലക്ഷക്കണക്കിന് മാസ്കുകളാണ് ഇതുവരെ വിവിധ സഭാസംവിധാനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സൗജന്യമായിട്ടെത്തിച്ചത്. അതുപോലെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തു. ചികിത്സാ ആവശ്യങ്ങള്‍ക്കായി 7.35 ലക്ഷവും, ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു സാമ്പത്തിക സഹായമായി 4,06,37,481 രൂപയും നല്‍കിയിട്ടുണ്ട്.
കൂടാതെ, ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യ കിറ്റുകളാണു രൂപതകൾ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി വിതരണം ചെയ്തത്. 207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേര്‍ക്ക് ഭക്ഷണം എത്തിച്ചു. 58,312 അതിഥി തൊഴിലാളികള്‍ക്കും സഭ ഇക്കാലത്ത് സേവനങ്ങളെത്തിച്ചു.
സ്കൂൾ വർഷമാരംഭിച്ചപ്പോൾ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 701 കുടുംബങ്ങളില്‍ ടെലിവിഷനുകള്‍ എത്തിച്ചു. അതുപോലെതന്നെ, സഭാസംവിധാനങ്ങളിലൂടെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സജീവമായി തുടരുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേരളസഭയുടെ സേവന, കാരുണ്യ പദ്ധതികള്‍ 39.72 ലക്ഷം പേരിലേക്ക് എത്തിയെന്ന് കെ.സി.ബി.സി.യുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) സമാഹരിച്ച കണക്കുകള്‍ പറയുന്നു. ഇവയ്ക്കെല്ലാം പുറമെ, 1.3 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.സി.ബി.സി. ആദ്യഘട്ടത്തില്‍ നല്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസിയും വിവിധ രൂപതകളും നല്കിയ സംഭാവനകള്‍, പ്രാദേശിക തലങ്ങളില്‍ ഇടവകകളും സഭാസ്ഥാപനങ്ങളും ചെലവഴിച്ച തുക എന്നിവയ്ക്കു പുറമെയുള്ള കണക്കുകളാണ് കെഎസ്എസ്എഫ് സമാഹരിച്ചതെന്നു എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പറയുന്നു. കോവിഡ് ചികിത്സയ്ക്ക് ആശുപത്രികളും അനുബന്ധ സംവിധാനങ്ങളും വിട്ടു നല്കാന് തയ്യാറാണെന്ന് കെ.സി.ബി.സി. ഹെല്‍ത്ത് കമ്മീഷനും, ചായ് കേരളയും സര്‍ക്കാരിനോടു നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു.
കടപ്പാട്: ദീപിക
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്റ് വിന്‍സന്റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
This website uses cookies.
View Comments
മുഖ്യമന്ത്രി ഓരോ ദിവസവും വൈകുന്നേരം ടി വി യിലൂടെ തത്സമയം അറിയിക്കുന്ന കണക്കുകളിൽ ഈ വിവരവും ഉൾെക്കൊള്ളിക്കുവാൻ സഭാധികാരികൾ ഉടനടി നടപടികൾ സ്വീകരിക്കണെന്ന് അഭ്യർത്ഥിക്കുന്നു..
അഡ്വ ജോസി സേവ്യർ