കണ്ണൂർ: കോട്ടയം അതിരൂപത ശ്രീപുരം ബിഷപ്‌സ് ഹൗസിൽ വേറിട്ടകാഴ്ചയായി വിളഞ്ഞുനിൽക്കുന്ന ചോളത്തോട്ടം. ശ്രീപുരം സ്‌കൂൾ കുട്ടികളുടെ പങ്കാളിത്തത്തിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യനേതൃത്വത്തിൽ കൃഷി ചെയ്‌ത ചോളമാണ് ഫലം ചൂടിനിൽക്കുന്നത്.
പുസ്തകത്താളിൽ മാത്രം കണ്ട ചോളം കൺമുന്നിൽ പൂത്തുനിൽക്കുമ്പോൾ വലിയ കൗതുകത്തോടെ കുട്ടികളും അതിനെ പരിപാലിക്കുന്നു. ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സാമുഹികസേവന പ്രസ്ഥാനമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തിനങ്ങൾ ആണ് കൃഷിക്കു പ്രയോജനപ്പെടുത്തിയത്.
എല്ലാ ഭവനങ്ങളിലും ഈ പദ്ധതിയുടെ വ്യാപനം വഴി ജൈവപരിസ്ഥിതി മേഖലയിൽ പുത്തൻ ഉണർവ് നൽകാൻ സാധിച്ചു. ശ്രീപുരം ബിഷപ്‌സ് ഹൗസിലെ വൈദികരുടെയും മുതിർന്നവരുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ വിളഞ്ഞ ചോളം സമൂഹത്തിനുള്ള നല്ലപാഠം കൂടിയാണ്. ചോളത്തിന്റെ ആദ്യ വിളവെടുപ്പ് മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.