അർച്ചന കണ്ണറവിള
ആനപ്പാറ: “ശുചിത്വ കേരള ആരംഭം തന്റെ ചുറ്റുവട്ടത്തു നിന്നും” എന്ന മുദ്രാവാക്യം തന്റെ ഇടവക ജനങ്ങളെ പഠിപ്പിക്കുവാനും ശീലിപ്പിക്കുവാനുമുള്ള പ്രവർത്തനത്തിലാണ് നെയ്യാറ്റിൻകര രൂപതയിലെ ആനപ്പാറ ഇടവക വികാരി ഫാ.ഷാജി ഡി.സാവിയോ.
ഇത്തവണ, ഗാന്ധിജയന്തിയുടെ ഭാഗമായ സേവനവാരവുമായി ഒരു കൂട്ടം യുവതി-യുവാക്കളോടൊപ്പം ഫാ. ഷാജി ഡി. സാവിയോ പോയത് വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ്. കാസയും പീലാസയും പിടിക്കുന്ന കൈകളിൽ ചൂലും മറ്റു വൃത്തിയാക്കുന്ന ഉപകരണങ്ങളുമായി ഷാജി അച്ചൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഓരോ മുക്കും മൂലയും വൃത്തിയാക്കുകയായിരുന്നു ലക്ഷ്യം.
“പൗരോഹിതം ആധിപത്യത്തിനല്ല ശുശ്രുഷയ്ക്ക്” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ അനുസ്മരിപ്പിക്കും വിധമായിരുന്നു ഫാ. ഷാജി ഡി. സാവിയോയുടെ പ്രവർത്തനമെന്ന് യുവജനങ്ങൾ പറയുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.