അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയിലെ പ്രസിദ്ധ തീര്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്ഗ്ഗാരോപിതമാതാ ദേവാലയത്തിന് 91 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിക്ക് സര്ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ സര്ക്കാര് പുറപ്പെടുവിച്ചു. പില്ഗ്രിം ഷൂറിസം പദ്ധതിയില് ഉള്പ്പെടുത്തി പില്ഗ്രിം ടൂറിസം ഡവലപ്മെന്റ് അറ്റ് സ്വര്ഗ്ഗാരോപിതമാതാ ചര്ച്ച് എന്ന പദ്ധതിയിലൂടെയാണു തുക അനുവധിച്ചത്.
മള്ട്ടിപര്പ്പസ് ഹാള്, എടിഎം, ഷോപ്പുകള് എന്നിവ ഉള്പ്പെടുന്ന അമിനിറ്റി സെന്ററായിരിക്കും തുകയില് നിര്മ്മിക്കുക എന്ന് സര്ക്കാര് ഉത്തരവില് പറയുന്നുണ്ട്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനായിരിക്കും നിര്മ്മാണ ചുമതല. പദ്ധതിയുടെ നിര്മ്മാണ പ്രവര്ത്തനങ്ങളുടെ മേല്നോട്ടം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന് കൗണ്സിലി(ഡിടിപിസി)നായിരിക്കും. 12 മാസം കൊണ്ട് പണി പൂര്ത്തീകരിക്കുമെന്നും ഉത്തരവില് പറയുന്നു.
സര്ക്കാര് പദ്ധതിയിലൂടെ നെയ്യാറ്റിന്കര രൂപതയിലെ തന്നെ പുരാതന ദേവാലത്തിന്റെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതില് സന്തോഷമുണ്ടെന്ന് വികാരി മോണ്.വി.പി.ജോസ് പറഞ്ഞു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.