
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തിര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍. പളളിയിലേക്കെത്തുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റ പണികള്‍ ആഗസ്റ്റ് 1 നുളളില്‍ പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണം നടത്തുമെന്നും എം.എല്‍.എ. അറിയിച്ചു.
ഓഗസ്റ്റ് 6 മുതല്‍ 15 വരെയാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്ററും ഇടവക വികാരിയുമായ മോണ്‍.വി.പി.ജോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. കെ.ആന്‍സലന്‍ എം.എല്‍.എ.യാണ് തീര്‍ത്ഥാടനത്തിന്റെ രക്ഷാധികാരി. മോണ്‍.വി.പി.ജോസാണ് തീര്‍ത്ഥാടന ചെയര്മാന്. ഇടവക സഹവികാരി ഫാ.ടോണി മാത്യു അസ്സി. ചെയര്മാന്, ജില്ലാമെമ്പര് ജോസ് ലാല്‍, പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാര് തുടങ്ങിയവരാണ് സഹ രക്ഷാധികരികള്‍.
തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനര്‍ സി.ജോണ്സ്രാജ്, പബ്ലിസിസ്റ്റി വി.എസ്.ജസ്റ്റിന്‍രാജ്, ജോയിന്റ് കണ്‍വീനര്‍ സി.വിന്‍സെന്റ്, മീഡിയ & പ്രസ് ഡി.ഫ്രാന്‍സിസ്, ജോയിന്റ് കണ്‍വീനര്‍ സുനില്‍ ഡി.ജെ, പ്രോഗ്രാം & സ്റ്റേജ് വിനോദ്, ലൈറ്റ്& സൗണ്ട് ഷിബു, ലിറ്റര്‍ജി; അജിത്ലാല്‍, റിസപ്ഷന്; സുനിത, ഫുഡ് & അക്കോമഡേഷന്‍; വര്‍ഗ്ഗീസ്, മ്യൂസിയം; ജിനി, പോലീസ് & ട്രന്സ്പേര്ട്ട്; അനില്‍കുമാര്‍, വോളന്റിയര്‍ ക്യാപ്റ്റന്‍; ബിബിന്‍ എസ്.എല്‍., അലങ്കാരം &വിളംബര റാലി; അനൂപ്.
കൊടിയേറ്റ് ദിനത്തില്‍ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരകളിയും അരങ്ങേറും.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.