അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ദേവാലയത്തിന് മുന്നില്‍ പുതുതായി നിര്‍മ്മിച്ച സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവല്‍ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2200 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രോട്ടോയില്‍ സ്വര്‍ഗ്ഗാരോപിത മാതാവ് ദര്‍ശനം നല്‍കുന്നതിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നെയ്യാറ്റിന്‍കര രൂപതയിലെ ആദ്യ തദ്ദേശീയ വൈദികനായ മോണ്‍.മാനുവല്‍ അന്‍പുടയാന്റെ ജീവിത ചരിത്രവും ഭലകവും, വ്ളാത്താങ്കര ഇടവകയുടെ ചരിത്രം, 212 പഴക്കമുളള പഴയ ദേവാലയ ഗോപുരത്തിലെ കുരിശ്, ബൈബിളിലെ വിവിധ സംഭവങ്ങള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നത്.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.രാജദാസ്, ഫാ.ഷാജി ഡി.സാവിയോ, ഫാ. ക്രിസ്റ്റിന്‍ സഹവികാരി ഫാ.ടോണി മാത്യു തുടങ്ങിയവര്‍ സഹകാര്‍മ്മികരായി .
രാവിലെ 6.30-ന് മരിയന്‍ തീര്‍ത്ഥാടന വിളംബര ബൈക്ക് റാലി നടക്കും. വൈകിട്ട് 6-ന് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 5001 തിരികള്‍ കൊണ്ട് ദീപാര്‍ച്ചനയും ഉണ്ടാവും. അറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് ദീപാര്‍ച്ചനയുടെ ആദ്യ തിരിതെളിക്കും.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.