അനിൽ ജോസഫ്
കൊച്ചി: വൈദികനാകാനായി സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ സാമ്പത്തികമായി ഉണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകനും പ്രൊഫസറുമായ റവ.ഡോ.ജസ്റ്റിന്‍ പനക്കല്‍. വൈദീകനാകാനായി മൈനര്‍ സെമിനാരിയില്‍ ചേരുമ്പോള്‍, കൊണ്ട് പോകേണ്ട സാധനങ്ങള്‍ വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ പ്രതിസന്ധിയിലായ അച്ചനെ അമ്മ സമാധാനിപ്പിച്ചിരുന്നു. തുടര്‍ന്ന്, പിറ്റേ ദിവസം തന്റെ താലിമാല 40 രൂപക്ക് വിറ്റാണ് അമ്മ തനിക്ക് സെമിനാരിയിലേക്ക് കൊണ്ട് പോകാനുളള സാധനങ്ങള്‍ വാങ്ങിയതെന്ന് അച്ചന്‍ പറഞ്ഞു. കാത്തലിക് വോക്സിന് ക്രിസ്മസ് നാളില്‍ അനുവധിച്ച അഭിമുഖത്തിലാണ് അച്ചൻ മനസ് തുറന്നത്.
തന്‍റെ പൗരോഹിത്യ ജീവിതത്തിലേക്കുളള വിളിയില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നതും അമ്മയോടാണെന്ന് ജസ്റ്റിനച്ചന്‍ പറഞ്ഞു. എണ്‍പതുകളുടെ അവസാനത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെയും മലയാളത്തിന്റെ വാനമ്പാടി ചിത്രയെയും ഉള്‍പ്പെടെ നിരവധി പാടിച്ച് സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകനായി മാറിയ അച്ചന്‍ തന്റെ പ്രിയപ്പെട്ട മാതാവിന്റെ ഉപദേശത്തിലും കാഴ്ചപ്പാടിലും വൈദീകപദവിയും അതിന്റെ പവിത്രതയും കാത്ത് സൂക്ഷിക്കാനാണ് തുടര്‍ന്ന് ഗാനങ്ങള്‍ ചിട്ടപ്പെടുത്താത്തതെന്നും, സംഗീത സംവിധായകനെന്ന പദവി തന്റെ വൈദീക പദവിയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന തോന്നലുണ്ടാക്കിയിരുന്നതായും അച്ചന്‍ തുറന്ന് പറഞ്ഞു.
അഭിമുഖം പൂർണ്ണമായും കാണുവാൻ…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.