Categories: World

കുരിശ് എനിക്ക്‌ വിലമതിക്കാനാവാത്തത്‌; പോപ്പ്‌ ഗായിക അലാനിസ്‌ മോറിസെറ്റെ

സ്വന്തം ലേഖകൻ

വാഷിങ്ടൺ ഡിസി: കുരിശുരൂപം തനിക്ക്‌ വിലമതിക്കാനാത്ത അമൂല്ല്യ നിധിയാണെന്ന്‌ പ്രശസ്‌ത പോപ്പ്‌ ഗായിക ഗായിക അലാനിസ്‌ മോറിസെറ്റെ. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ്‌ മോറിസെ ഇക്കാര്യം തുറന്ന്‌ പറഞ്ഞത്‌. തന്റെ ജീവിതത്തിൽ വിലമതിക്കാനാവാത്തത്‌ എന്താണെന്ന ചോദ്യത്തിനാണ്‌ മോറിസെ മടികൂടാതെ കുരിശു രൂപമെന്ന്‌ മറുപടി നൽകിയത്‌.

ഇപ്പോൾ തന്റെ കൈയിലുള്ള കുരിശുരൂപം 1956-ലെ ഹംഗേറിയൻ വിപ്ലവത്തിൽ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുമ്പോൾ തന്റെ അമ്മ കയ്യിൽ കരുതിയിരുന്ന കുരിശുരൂപം പിന്നീട് തനിക്കു സമ്മാനിച്ചതാണെന്നും മോറിസെറ്റെ പറഞ്ഞു.

സംഗീതത്തെ സ്നേഹിച്ച താൻ യേശുവിനേയും, പരിശുദ്ധ മാതാവിനേയും ആഴമായി സ്നേഹിക്കുവാൻ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനെ പോലെ ജീവിക്കുവാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അവൾ കൂട്ടിച്ചേർത്തു.

പോപ്പ് ഗായിക എന്നതിന് പുറമേ ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിലും പ്രസിദ്ധയാണ് മോറിസെറ്റെ. 1990-കളിൽ പിന്നണി ഗായികയെന്ന നിലയിൽ കാനഡയിൽ പേരെടുത്ത മോറിസെറ്റെ പിന്നീട് അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് കുടിയേറുകയായിരുന്നു.

1995-ൽ പുറത്തിറങ്ങിയ ‘ലിറ്റില്‍ പില്‍’ എന്ന റോക്ക് ആല്‍ബമാണ് താരത്തെ അമേരിക്കയിൽ പ്രസിദ്ധയാക്കിയത്.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago