
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വേളാങ്കണ്ണിയിലേക്ക് തീര്‍ത്‌ഥാടനത്തിന് പോയ ഓമ്നി വാന്‍ അപകടത്തില്‍പെട്ട് ഓലത്താന്നി തിരുഹൃദയ ദേവാലയ അംഗങ്ങളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഓലത്താന്നി തണല്‍നിവാസില്‍ സുധി(45) ഷൈനി (35) എന്നിവരാണ് മണിച്ചത്.
ഇന്നലെ ഉച്ചതിരിഞ്ഞ് 2.30-ന് തിരിച്ചിറപ്പളളിയിലാണ് അപകടം സംഭവിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മക്കള്‍ കെവിനും, ലിവിനും ഗുരുതര പരിക്കുകളോടെ തിരിച്ചി മെഡിക്കല്‍ക്കോളേജില്‍ ചികിത്സയിലാണ്. കെവിനും ലിവിനും ദേവാലയത്തിലെ അള്‍ത്താര ബാലകരാണ്.
സംഭവമറിഞ്ഞ് സുധിയുടെ സഹോദരന്‍ തിരിച്ചിയിലേക്ക് തിരച്ചു. കാറിന്റെ ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്നാണ് സൂചന. മരിച്ച സുധി വെല്‍ഡിംഗ് തൊഴിലാളിയാണ്. കുടുംബം കഴിഞ്ഞ ഞായറാഴ്ച നടന്ന സമുദായ സംഗമ റാലിയില്‍ സജീവമായി പങ്കെടുത്തിരുന്നു
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.