Categories: World

ദുബായിൽ KRLCC UAE യുടെ നേതൃത്വത്തിൽ ലത്തീൻ സമുദായദിനം – ‘ലാറ്റിൻ ഡേ 2019’ ആഘോഷിച്ചു

ഡിസംബർ 6-ന് ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ വെച്ച്...

ബിബിൻ ജോസഫ്

ദുബായ്: KRLCC UAE മലയാളി ലത്തീൻ സമൂഹം “സമുദായദിനാഘോഷം” ഡിസംബർ 6-ന് ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ വെച്ച് ‘ലാറ്റിൻ ഡേ 2019’ എന്ന പേരിൽ നടത്തി. പരിപാടിയിൽ വരാപ്പുഴ അതിരൂപതാ മെത്രാപൊലീത്ത ജോസഫ് കളത്തിൽപറമ്പിൽ പിതാവും സതേൺ അറേബ്യൻ മെത്രാൻ അഭിവന്ദ്യ പോൾ ഹിൻഡർ പിതാവും പങ്കെടുത്തു.

ഉച്ചക്ക് 2 മണിക്ക് നടന്ന മലയാളം ദിവ്യബലിക്ക് മെത്രാപൊലീത്ത അഭിവന്ദ്യ ജോസഫ് കളത്തിൽ പറമ്പിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ‘സമുദായദിനാഘോഷ പൊതുസമ്മേളനം’ സതേൺ അറേബ്യൻ മെത്രാൻ അഭിവന്ദ്യ പോൾ ഹിൻഡറും, ജോസഫ് കളത്തിൽപറമ്പിൽ മെത്രാപൊലീത്തയും ചേർന്ന് തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

UAE-ലെ 7 എമിരേറ്റ്സുകളെ പ്രതിനിധീകരിച്ചുള്ള 7 KRLCC നേതാക്കൾ 7 തിരികൾ കൊളുത്തി തങ്ങളുടെ സാന്നിധ്യം അറിയിച്ചു. KRLCC UAE പ്രസിഡന്റ്‌ സ്റ്റീഫൻ ജോർജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഇടവക വികാരി ഫാ.ലെനിൻ, മലയാളി കമ്മ്യൂണിറ്റി വികാരി ഫാ.അലക്സ്‌, ഫാ.ലെനീഷ്, മാത്യു തോമസ്, ജൂലിയസ് പീറ്റർ, ജോളി യേശുദാസൻ, ജോസഫ് ലോബോ, എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന്, സമുദായ അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. KRLCC UAE യിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് മലയാളി കമ്മ്യൂണിറ്റി വികാരി ഫാ.അലക്സ്‌ വാച്ചാപറമ്പിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജസ്റ്റിൻ ദാസിന്റെ കൃതജ്ഞതയ്ക്ക് ശേഷം അഗാപ്പയോടെ ഈ വർഷത്തെ സമുദായദിനാഘോഷ പരിപാടികൾക്ക് തിരശീല വീണു.

കൂടുതൽ ചിത്രങ്ങൾ

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago