Categories: Kerala

വേളാങ്കണ്ണി തീര്‍ഥാടനത്തിനിടെ വാഹനാപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് നാടിന്‍റെ അന്ത്യാജ്ഞലി

വേളാങ്കണ്ണി തീര്‍ഥാടനത്തിനിടെ വാഹനാപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് നാടിന്‍റെ അന്ത്യാജ്ഞലി

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര;വേളാങ്കണ്ണിയിലേക്ക് പോയ വാന്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞ ദമ്പതികള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് ഓലത്താന്നിയിലെ നാട്ടുകാര്‍.

ശനിയാഴ്ച ഉച്ചക്ക് ശേഷം തമിഴ്നാട് പുതുക്കോട്ടയില്‍ വച്ച് ഓലത്താന്നി തണല്‍നിവാസില്‍ സുധി(45) ഷൈനി (35) എന്നിവരും മക്കള്‍ കെവിനും ,ലിവിനും സഞ്ചരിച്ചിരുന്ന കാറിന്‍റെ മുന്‍ ചക്രം പഞ്ചറാവുകയും നിയന്ത്രണം വിട്ട കാര്‍ ബസിലിടിക്കുകയുമായിരുന്നു.

ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ മക്കള്‍ കെവിനും ലിവിനും ഇപ്പോഴും തിരുച്ചി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെവിന് ഞായറാഴ്ച അടിന്തര ശസ്ത്രക്രിയ വേണ്ടി വന്നു. എല്ലാ മാസവും വേളാങ്കണ്ണി പളളിയിലേക്ക് പോകുന്ന കുടുംബം തിരച്ചെത്തേണ്ടിയിരുന്ന ഇന്നലെ പളളിയില്‍ നിന്നെത്തേണ്ട കരോള്‍ സംഘത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്യ്ത ശേഷമാണ് വേളാങ്കണ്ണിയിലേക്ക് പോയത്.

മക്കളെ തനിച്ചാക്കി ദമ്പതികളുടെവിയോഗം നാടൊന്നടങ്കം കണ്ണിരോടെയാണ് സ്വീകരിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രിയിലെത്തിച്ച മൃതദേഹങ്ങള്‍. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മൃതസംസ്കാരം നടത്തി.

നെയ്യാറ്റിന്‍കര റീജിയന്‍ ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍ ഓലത്താന്നി ഇടവക വികാരി ഫാ. കിരണ്‍രാജ് തുടങ്ങിയവര്‍ മൃത സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. പരിക്കേറ്റ കെവിനും ലിവിനും ഓലത്താന്നി തിരുഹൃദയ ദേവാലയത്തിലെ അള്‍ത്താരബാലന്‍മാരാണ്

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago