Categories: Articles

വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാർഗങ്ങളും.

വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാർഗങ്ങളും.

ഡോ. രാജീവ്‌ ജയദേവൻ

1. വയറിളക്കം (Diarrhoea) ആണ്
വെള്ളപ്പൊക്കത്തിനു ശേഷം ലോകത്തെമ്പാടും ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. മരണനിരക്കിന്റെ ഭൂരിഭാഗവും ഇതുമൂലമാണ്‌. കോളറ(Cholera), ടൈഫോയ്ഡ് (typhoid), Shigella, E. coli, Rota virus എന്നിവ മൂലം വയറിളക്കം പടർന്നു പിടിക്കാം. മലിനജലവും, കുടിക്കാൻ ശുദ്ധവെള്ളത്തിന്റെ അഭാവവുമാണ് കാരണം.

പ്രതിരോധം:

a) രോഗാണുക്കളെ നശിപ്പിക്കാൻ വെള്ളം തിളപ്പിക്കുക. തിളപ്പിക്കാൻ പറ്റിയില്ലെങ്കിൽ chlorine ഗുളികകൾ ഉപയോഗിക്കാം. 20 ലിറ്റർ വെള്ളത്തിന് 500 mg tablet ഉപയോഗിക്കാം. 99.99% വൈറസുകൾ, ബാക്ടീരിയ എന്നിവയെ നശിപ്പിക്കാൻ ഇങ്ങനെ സാധിക്കും.

b) Toilet ഉപയോഗിച്ചാൽ നിർബന്ധമായും സോപ്പിട്ട് കൈ കഴുകുക. രോഗാണുക്കൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ഏറ്റവും നല്ല മാർഗമാണിത്. വയറിളക്കമുള്ളവർ ഭക്ഷണം കൈകാര്യം ചെയ്യരുത്.

c) വെള്ളമിറങ്ങിയ ശേഷം തിരികെ ചെല്ലുമ്പോൾ വീട്ടു പരിസരവും അടുക്കളയിലെ പത്രങ്ങളും മറ്റും ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചു ആദ്യം കഴുകി വൃത്തിയാക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ആറു ടീസ്‌പൂൺ bleaching പൌഡർ കലക്കി അര മണിക്കൂർ വച്ചിട്ടു വേണം ഉപയോഗിക്കാൻ. കിണറ്റിലെ വെള്ളം, ആയിരം ലിറ്ററിന് ഒരു ടീസ്പൂൺ bleaching powder എന്ന കണക്കിൽ ശുദ്ധീകരിക്കുക.

d) ഈച്ചകൾ രോഗം പരത്താറുണ്ട്. വൃത്തിയുള്ള പരിസരം അവയെ അകറ്റി നിർത്തും.

ചികിത്സ:

a) Ciprofloxacin, Doxycycline മുതലായ antibiotics ഡോക്ടറുടെ മേൽനോട്ടത്തിൽ, വേണ്ടി വന്നാൽ മാത്രം കൊടുക്കാം.

b) ORS: നിർജലീകരണം തടയുന്നു; മരണനിരക്ക് കുറയ്ക്കുന്നു. 5 ഗ്ലാസ് വെള്ളത്തിൽ 6 ടീസ്പൂൺ പഞ്ചസാരയും , അര ടീസ്പൂൺ ഉപ്പും ചേർത്തിളക്കിയാൽ ORS തയാർ.

മറ്റു സാംക്രമിക രോഗങ്ങൾ:

2. മഞ്ഞപ്പിത്തം (hepatitis A, E) പടർന്നു പിടിക്കാം. മലിനജലം വഴി വൈറസുകൾ ഉള്ളിൽ കടക്കുന്നതാണ് കാരണം. വിശപ്പിലായ്മ, ക്ഷീണം, മഞ്ഞ നിറത്തിലെ urine എന്നിവ ഉണ്ടാവാം.

പ്രതിരോധം: കുടി വെള്ളം ഒരു മിനിറ്റ് തിളപ്പിക്കുക. Vaccination വഴി hepatitis A തടുക്കാം. മറ്റു മരുന്നുകളുടെ ആവശ്യം വരാറില്ല.

3. Measles (അഞ്ചാം പനി) മുതലായവ vaccination എടുക്കാത്തവരിൽ പടർന്നു പിടിക്കാം.

Tetanus വരാതിരിക്കാനുള്ള മുൻകരുതലായി, മുറിവു പറ്റിയാൽ tetanus booster വാക്‌സിൻ എടുക്കണം.

Viral fever സാധാരണമാണ്. പനി കൂടിയാൽ മാത്രം പാരസെറ്റമോൾ, ആവശ്യത്തിന് ജലം, വിശ്രമം ഇത്രയും മതിയാവും മിക്കവരിലും.

4. എലിപ്പനി (ലെപ്റ്റോ-സ്പൈറോസിസ്): എലിയുടെ urine വെള്ളത്തിൽ കലർന്ന ശേഷം നമ്മുടെ കാലിലെ മുറിവിൽ കൂടി ഉള്ളിൽ കടക്കുന്നു. കണ്ണു ചുവക്കുക, മഞ്ഞപ്പിത്തം, ശരീരവേദന, പനി എന്നിവ ലക്ഷണങ്ങളാണ്. Doxycycline മുതലായ ആന്റിബിയോട്ടിക്‌സ് ഫലപ്രദമാണ്. Complications-നു സാധ്യതയുള്ളതിനാൽ ആശുപത്രിയിൽ ചികിൽസിക്കേണ്ടതാണ്.

ശരീരവേദനയ്ക്ക് കടുത്ത വേദനസംഹാരികൾ കഴിക്കുന്നവരിൽ kidney failure സാധ്യത കൂടും.

വെള്ളത്തിൽ ദീർഘനേരം നടന്നവർ എലിപ്പനി വരാതിരിക്കാൻ Doxycycline എടുക്കാവുന്നതാണ്.

5. കൊതുകിൽ നിന്നും പകരുന്ന Malaria (മലമ്പനി) Dengue (ഡെങ്കിപ്പനി) എന്നിവ അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ കണ്ടു തുടങ്ങും. വെള്ളമിറങ്ങി കൊതുകു വീണ്ടും പെരുകുമ്പോഴാണിത്.

പനിയും വിറയലും മലമ്പനിയുടെയും;
കടുത്ത പനിയും ദേഹം വേദനയും ഡെങ്കിയുടെയും ലക്ഷണമാകാം.

ആശുപത്രിയിൽ ചെന്നു പരിശോധിച്ചതിനു ശേഷം വേണം ചികിത്സ നടത്താൻ.

കൊതുകുതിരി, കൊതുകുവല, പരിസര ശുചീകരണം എന്നിവ കൊണ്ട് ചെറുക്കാം.

6. പാമ്പുകടി പ്രധാനമായും രണ്ടു തരം ഉണ്ട്. Neuro toxin മൂലം നാഡികളെ തളർത്തുന്ന മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവ; പിന്നെ രക്തം കട്ടപിടിക്കാത്ത അണലിയുടെ വിഷ ബാധ.

വെള്ളിക്കെട്ടൻ (krait) കടിച്ചാൽ വേദനയോ നീരോ നീറ്റലോ ഉണ്ടാവണമെന്നില്ല. മുഖത്ത് പിരിമുറുക്കം, ശ്വാസം മുട്ടൽ, diplopia അഥവാ ഇരട്ടിയായി കാണുക ഇതൊക്കെ മൂര്ഖന്റെയും വെള്ളിക്കെട്ടന്റെയും കടിയേറ്റവർക്ക് ഉണ്ടാവാം. കുഞ്ഞുങ്ങൾ കളിക്കുന്ന ഇടങ്ങളിൽ krait കണ്ടേക്കാം. ചിലപ്പോൾ മുറിക്കകത്തും ഇവർ കയറാറുണ്ട്. പ്രത്യേകം ശ്രദ്ധിക്കണം.

Antivenin ആണ് ചികിത്സ. Neuro toxin മൂലം ശ്വാസം നിലച്ചാൽ വെന്റിലേറ്റർ താത്കാലികമായി വേണ്ടി വന്നേക്കാം. അണലിയുടെ വിഷബാധ മൂലം വൃക്ക (കിഡ്നി) തകരാറിലായാൽ ഡയാലിസിസും.

7. ചുമ, ജലദോഷം എന്നിവ സാധാരണ ഗതിയിൽ പ്രശ്നമുണ്ടാക്കാറില്ല. എന്നാൽ ശ്വാസം മുട്ടൽ, കടുത്ത പനി, നിർത്താതെയുള്ള ചുമ എന്നിവ കണ്ടാൽ ആശുപത്രിയിൽ ചികിത്സിക്കണം. ആസ്ത്മ ഉള്ളവർ, പ്രായം ചെന്നവർ പ്രത്യേകം സൂക്ഷിക്കണം.

8. Conjunctivitis അഥവാ ചെങ്കണ്ണ് പടർന്നു പിടിച്ചേക്കാം. കൈ കഴുകുക, രോഗി ഉപയോഗിച്ച തോർത്തും തലയിണയും വച്ച് മുഖം തുടയ്ക്കാതിരിക്കുക എന്നീ പ്രതിരോധ നടപടികൾ മതിയാകും.

9. Urinary Infection പെൺകുട്ടികളിൽ പ്രത്യേകിച്ചും കണ്ടു വരുന്നു. ഇതിനു കാരണം toilet സൗകര്യങ്ങളുടെ കുറവും അതു മൂലം വെള്ളം കുടിക്കാനുള്ള മടിയും ആണ്. Norfloxacin , Nitrofurantoin എന്നിവ ഫലപ്രദമാണ്.

10. Skin diseases അഥവാ ത്വക്‌രോഗങ്ങൾ ഈ അവസരത്തിൽ സാധാരണമാണ്. നനഞ്ഞ വസ്ത്രങ്ങൾ അണിയുകയും, വെള്ളത്തിൽ നിൽക്കുകയും മൂലം ഇടുക്കു ഭാഗങ്ങളിൽ fungus infections (വളംകടി) ഉണ്ടാവാം. Fluconazole tablets അല്ലെങ്കിൽ Clotrimazole cream ഗുണം ചെയ്യും. ചികിസിക്കാതിരുന്നാൽ ചില പ്രമേഹരോഗികളിൽ ഇത്‌ പഴുക്കാൻ സാധ്യതയുണ്ട്.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago