
അനില്‍ ജോസഫ്
തിരുവനന്തപുരം: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഇക്കൊല്ലത്തെ ക്രിസ്തുരാജത്വ തിരുനാള്‍ നവംബര്‍ 16-ന് ആരംഭിച്ച് 25-ന് സമാപിക്കും. തീര്‍ഥാടനത്തിന് വേണ്ടിയുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടക സമിതി അറിയിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുളള ആലോചനാ യോഗത്തില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനുളള നിദ്ദേേശം നല്‍കിയതായി മേയര്‍ അറിയിച്ചു.
പി.ഡബ്ല്യൂ.ഡി. യുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ ആരംഭിക്കും. തീര്‍ഥാടന ദിനങ്ങളില്‍ പ്രദേശത്ത് കുടിവെളളം സുഗമായി വിതരണം നടത്തുന്നതിന് വാട്ടര്‍ അതോറിട്ടിക്കും നിര്‍ദേശം നൽകിയിട്ടുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍, ട്രാഫിക് നിയന്ത്രണം, പാര്‍ക്കിംഗ് എന്നിവക്ക് നഗര സഭയുടെ നേതൃത്വത്തില്‍ ഏകോപനമുണ്ടാവും.
തീര്‍ഥാടന ദിനങ്ങളില്‍ കെ.എസ്.ആര്.ടി.സി. പ്രത്യേക സര്‍വീസ് ക്രമീരിച്ചിട്ടുണ്ട്. തീര്‍ഥാടനം നടക്കുന്ന നവംബര്‍ 16 മുതല്‍ 25 വരെ എല്ലാ ട്രെയിനുകള്‍ക്കും കൊച്ചുവേളിയിലും പേട്ടയിലും സ്റ്റോപ്പ് അനുവദിക്കുന്നതിനുളള അപേക്ഷയും റെയില്‍വെക്ക് നല്‍കിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും ഗ്രീല്പ്രോട്ടോകോള് പാലിച്ച് നടപ്പിലാക്കും.
യോഗത്തില്‍ നഗരസഭാ സഥിരം സമിതി അധ്യക്ഷന്മാരായ ശ്രീകുമാര്‍, പുഷ്പലത, സുദര്ശന്, കൗണ്‍സിലര്‍മാരായ സോളമന് വെട്ടുകാട്, മേരി ലുല്ലിരാജ് വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.