സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന് കൊടിയേറും. 24 വരെ നീളുന്ന തീര്‍ഥാനടത്തിന് വൈകിട്ട് ഇടവക വികാരി ഫാ. വൈ എം എഡിസണ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
കൊടിയേറ്റിന് മുന്നോടിയായി നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അതിരുപതയുടെ സഹായ മെത്രാന് ഡോ.ആര് ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് അള്‍ത്താരയില്‍ നിന്ന് ആശീര്‍വദിക്കുന്ന ക്രിസ്തുരാജന്റെ ചിത്രം അലേഖനം ചെയ്യ്ത കൊടി ബാന്‍ഡ് മേളത്തിന്റെയും മുത്തുക്കുടകളുടെയും മാലാഖകുഞ്ഞുങ്ങളുടെയും ഇടവക കൗണ്സിലംഗങ്ങളുടെയും അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് പ്രദക്ഷിണമായി എത്തിക്കും തുടര്‍ന്ന് പ്രത്യേകം ക്രമീകരിച്ച വേദിയില്‍ നടക്കുന്ന കൊടിയേറ്റ് കര്‍മ്മ പ്രാര്‍ഥനകളും കലാപരിപാടികളെയും തുടര്‍ന്നാണ് കൊടിയേറുന്നത്.
തിരുനാളിന്റെ പ്രധാന ദിനമായ 23 ന് വൈകിട്ട് സന്ധ്യവന്ദത്തെത്തുടര്ന്ന് ക്രിസ്തുരാജന്റെ തിരുസ്വരൂപവും വഹിച്ച് നടക്കുന്ന ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാവും. ശഖുംമുത്തേക്കും കൊച്ച്വേളിയിലേക്കും നടക്കുന്ന പ്രദക്ഷിണം തുടര്‍ന്ന് പളളിയങ്കണത്തില്‍ സമാപിക്കും.
24 ഞായറാഴ്ച വൈികിട്ട് 5.30 അതിരൂപതാമെത്രാന്‍ ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാര്മ്മികനാവുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് തിരുനാളിന് സമാപനമാവുന്നത്.
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
This website uses cookies.