തിരുവനന്തപുരം: തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇന്ന് സമാപനമാവും . ഇന്നലെ നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന് പതിനായിരങ്ങൾ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ഏഴോടെ ദേവാലയാങ്കണത്തിൽനിന്ന് ആരംഭിച്ച ക്രിസ്തുരാജ തിരുസ്വരൂപം, വിശുദ്ധ കുരിശ്, ദൈവമാതാവിന്റെയും സെന്റ് സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങൾ എന്നിവ വഹിച്ചുകൊണ്ടുള്ള വർണോജ്വലവും ഭക്തിനിർഭരവുമായ ഘോഷയാത്രയിൽ മാലാഖവേഷധാരികൾ, പൂത്താലമേന്തിയ ബാലികമാർ, മുത്തുക്കുട ചൂടിയ യുവതികൾ, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാൻഡ്മേളം തുടങ്ങിയവ അകമ്പടി സേവിച്ചു. വൈദികർ, കന്യാസ്ത്രീകൾ, ഭക്തസംഘടനകൾ, ഭക്തജനങ്ങൾ എന്നിവർ ക്രിസ്തുരാജ തിരുസ്വരൂപത്തെ അനുഗമിച്ചു.
ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി എന്നീ ദേവാലയങ്ങളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങി ഒൻപതു മണിയോടെ വെട്ടുകാട് ദേവാലയത്തിൽ പ്രദക്ഷിണം സമാപിച്ചു. ഘോഷയാത്രയ്ക്കു മുന്നോടിയായി വൈകിട്ട് 3.30നു സിറോ മലങ്കര ക്രമത്തിൽ ദിവ്യബലിയും 5.30നു മോൺ. ഡോ. തോമസ് നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാവന്ദന പ്രാർഥനയും നടന്നു.
തിരുനാൾ സമാപന ദിനമായ ഇന്നു രാവിലെ ക്രിസ്തുരാജ സന്നിധിയിൽ തമിഴ് ദിവ്യബലിയും സിറോ മലബാർ ക്രമത്തിൽ കുർബാനയും. തുടർന്ന് 9.30ന് ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലിക്കു നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും.വൈകിട്ട് അഞ്ചിനു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് മുഖ്യകാർമികനാകുംതുടർന്നു പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, ഉച്ചയ്ക്ക് 50,000 പേർക്കുള്ള സ്നേഹവിരുന്നും കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂട്ടും ഉണ്ടായിരിക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.