
മനു കമുകിന്‍കോട്
നെയ്യാറ്റിന്‍കര: ദേവസഹായം പിള്ളയുടെ തിരുനാള്‍ ദിനമായ ജനുവരി 14-ന് വൈകുന്നേരം 5 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ വച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവൽ “വിശ്വാസത്തിന്റെ കനല്‍വഴികള്‍” പ്രകാശനം ചെയ്യും. നേമം മിഷനെക്കുറിച്ച് ആഴമായ അറിവുപകരുന്ന പുസ്തകമാണ് “വിശ്വാസത്തിന്റെ കനല്‍ വഴികള്‍”. നിര്യാതനായ ഫാ.തോമസ് കോട്ടുകാപളളി തയാറാക്കിയിരുന്ന രേഖകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇഗ്നേഷ്യസ് തോമസാണ്, കേരള ജസ്യൂട്ട് ഹെറിറ്റേജ് കമ്മീഷനാണ് പുസ്തകം പ്രസിദ്ധീകരണത്തിനായി ഒരുക്കിയിരിക്കുന്നത്.
പുനലൂർ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള ജസ്യൂട്ട് മുന്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജോസഫ് കല്ലേപ്പിള്ളില്‍ എസ്.ജെ., കേരള ലാറ്റിന്‍ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാനും കണ്ണൂർ ബിഷപ്പുമായ ഡോ.അലക്സ് വടക്കുംതല, ജസ്യൂട്ട് ജനറല്‍ കൗണ്‍സിലര്‍ ഡോ. എം.കെ.ജോര്‍ജ്, കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ.മാത്യു ഇലഞ്ഞി, ഡോ.സണ്ണി ജോസ്, ഫാ.ജോണ്‍, ഇ.കെ.ലോറന്‍സ്, ഇഗ്നേഷ്യസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ വീടും നാടും ഉപേക്ഷിച്ച് തിരുവിതാംകൂറിന്റെ ഉള്‍നാടുകളില്‍ സുവിശേഷ വെളിച്ചം പകർന്ന് ജസ്യൂട്ട് മിഷണറിമാര്‍ പടുത്തുയര്‍ത്തിയതാണ് നേമം മിഷന്‍. രക്തസാക്ഷികളുടെ നീണ്ട നിരയില്‍ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പുണ്യദിനം സമാഗതമാകുമ്പോള്‍, ഈ മണ്ണ് ക്രൈസ്തവീയതയുടെ വളക്കൂറുള്ള മണ്ണായിമാറ്റിയ, അറിയപ്പെടാത്ത നിരവധി രക്തസാക്ഷികളുടെ ചരിത്രം ഈ നേമം മിഷന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
കോട്ടാര്‍, മാര്‍ത്താണ്ഡം, കുഴിത്തുറ, പാറശാല, നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വിശ്വാസത്തിന്റെ വേരുകള്‍ തേടി ചെല്ലുന്നവര്‍ ചെന്നെത്തുന്നത് പതിനേഴാം നൂറ്റാണ്ടിലെ ജസ്യൂട്ട് മിഷനറിമാര്‍ നേതൃത്വം കൊടുത്ത നേമം മിഷനിലാണ്. അതേസമയം, ഈ വിശ്വാസ പാരമ്പര്യത്തിന്റെ ഉത്ഭവമോ ഈ വിശ്വാസ പാരമ്പര്യത്തിന്റെ ഉറവിടമോ വിവരിക്കാൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ലത്തീന്‍ ഭാഷകളില്‍ നേമംമിഷനെ കുറിച്ച് പലയിടങ്ങളിൽ നിന്നായി ലഭിച്ച ഏതാനും ചില വസ്തുതകളൊഴിച്ചാൽ, മതിയായ രേഖകളോ ഗ്രന്ഥങ്ങളോ ലഭ്യമല്ലായിരുന്നു. ഒടുവിൽ, ലഭ്യമായ രേഖകളെ അടിസ്ഥാനമാക്കി, ഉറവിടങ്ങൾ കണ്ടെത്തി ഫാ.ജോസഫ് കൊട്ടുകാപ്പള്ളി ഒരു പുസ്തകം തയ്യാറാക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം പുസ്തക പ്രസിദ്ധീകരണം വീണ്ടും മുടക്കി.
തുടര്‍ന്ന്, ഫാ.തോമസ് കോട്ടുകാപളളി തയാറാക്കിയ രേഖകള്‍ ഇഗ്നേഷ്യസ് തോമസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും, കേരള ജസ്യൂട്ട് ഹെറിറ്റേജ് കമ്മീഷന്‍ “വിശ്വാസത്തിന്റെ കാനല്‍ വഴികള്‍” എന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഒരുക്കുകയുമായിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.