സ്വന്തം ലേഖകൻ
താമരശ്ശേരി: താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ കുരിശുമലയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആഭാസത്തരങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെ.സി.വൈ.എം. പ്രവേശനം നിരോധിച്ചിരിക്കുന്ന ഈ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും, കുരിശിന് മുകളിൽ കയറുകയും, ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും, സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ആവശ്യപ്പെട്ടു.
ഇവിടെയെത്തുന്നവർ പ്രദേശവാസികൾക്കും വലിയ ശല്യം സൃഷ്ടിക്കുന്നുണ്ട്. മതചിഹ്നങ്ങളെ അവഹേളിച്ച് വിശ്വാസികളെ വ്രണപ്പെടുത്തുന്നത് മത സ്പർദ്ധ വളർത്താനുള്ള ശ്രമമാണെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും സമിതി പറഞ്ഞു. അതുപോലെതന്നെ, കുരിശു മലയിലെ പൈതൃക സ്മാരകത്തിന് സുരക്ഷ ഉറപ്പു വരുത്താൻ വേണ്ട നടപടികൾ തദ്ദേശസ്വയഭരണ സ്‌ഥാപനങ്ങളും പോലീസും മുൻകൈയെടുത്ത് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
ഗവണ്മെന്റ് സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് അടിയന്തിരമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും, വേണ്ടിവന്നാൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് വേണ്ടതൊക്കെ നാട്ടുകാരുടെ സഹായത്തോടെ മുന്നിട്ടിറങ്ങി ചെയ്യുമെന്നും രൂപതാ സമിതി പ്രഖ്യാപിച്ചു. രൂപത പ്രസിഡന്റ് വിശാഖ് തോമസ്, രൂപതാ ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാക്കുടിയിൽ, രൂപതാ ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.മാത്യു തൂമുള്ളിൽ, രൂപതാ വൈസ് പ്രസിഡന്റ് ലെറ്റിഷ ജോഷി തുടങ്ങിയവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.