
ജോസ് മാർട്ടിൻ
താമരശ്ശേരി: “ആദിമസഭയിലെ പോലെ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാൻ രക്തം ചിന്തുവാൻ തയ്യാറാണെന്ന്” താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ പ്രഖ്യാപിച്ചു. കക്കാടംപൊയിലിൽ കുരിശിനെ അവഹേളിച്ചതിൽ പ്രതിക്ഷേധിച്ച് നടത്തിയ കാവൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട പ്രതിഷേധ സമരത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ കേസെടുക്കണമെന്നും ക്രൈസ്തവമൂല്യങ്ങളെയും ക്രൈസ്തവ മത ചിഹ്നങ്ങളെയും സംരക്ഷിക്കുവാൻ നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കെ.സി.വൈ.എം.ന്റെയും എ.കെ.സി.സി.യുടെയും നേതൃത്വത്തിലുള്ള കാവൽ സമരം. ഇന്നുവരെ സത്യവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ തലമുറയും വിശ്വാസത്തെ സംരക്ഷിക്കുമെന്ന് മാര്‍.ഇഞ്ചനാനിയില്‍ പറഞ്ഞു. കാസ, ക്രോസ്, ജീസസ് യൂത്ത് തുടങ്ങി നിരവധി സംഘടനകൾ സമരത്തിന് പിന്തുണയുമായെത്തി.
രൂപതാ ചാൻസലർ ഫാ.ജോർജ് മുണ്ടനാട്ട്, കെ.സി.വൈ.എം. താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, കെ.സി.വൈ.എം. താമരശ്ശേരി രൂപതാ പ്രസിഡന്റ് വിശാഖ് തോമസ്, കക്കാടംപൊയിൽ ഇടവക വികാരി ഫാ.സുദീപ് കിഴക്കരകാട്ട്, മാതൃസംഗം ഡയറക്ടർ ഫാ.ജേക്കബ് കപ്പലുമാക്കൽ, എ.കെ.സി.സി. രൂപതാ പ്രസിഡന്റ് ബേബി പെരുമാലിൽ, രൂപതാ പാസ്റ്റർ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ്, കെ.സി.വൈ.എം. അസി.ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, കെ.സി.വൈ.എം. രൂപതാ ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, തോട്ടുമുക്കം മേഖല പ്രസിഡന്റ് നിതിൻ പുലക്കുടിയിൽ, രൂപതാ ഉപാധ്യക്ഷൻ ജസ്റ്റിൻ സൈമൺ, കാസാ പ്രതിനിധി അമൽ മകലശേരി, ക്രോസ് പ്രതിനിധി ദീപേഷ്, ജീസസ് യൂത്ത് പ്രതിനിധി നിധിൻ തുടങ്ങിയവർ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.