അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ സെട്രല്‍ കൗണ്‍സിലിന്റെ 24- ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വാര്‍ഷികാഘോഷം നെയ്യാറ്റിന്‍കര രൂപതാ മെത്രാന് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായാണ് കഴിഞ്ഞ 24 വര്‍ഷങ്ങളായി വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
സെട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.റോബിന് സെല്‍വരാജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, ഫാ.ജോര്‍ജ്ജ് മച്ചിക്കുഴി, സിസ്റ്റര്‍ മേബല്‍ സുനി, പ്രേമകുമാര്‍, പി.സി.വിജയകുര്‍, ജറാള്‍ഡ് ജെ.എം., ആത്മീയ ഉപദേഷ്ടാവ് ഫാ.എസ്.എം.അനില്‍കുമാര്‍, അനില്‍ ആന്റെണി, സെബാസ്റ്റ്യന്‍ ഫിലിപ്പ്, ബിനു ജോണ്‍, ഡി.ഫ്രാന്‍സിസ്, ഫ്രാന്‍സിസ് സുഗതന്, ജി.നേശന്‍, ജോജി ടെന്നിസണ്‍, ഷാജി ബോസ്കോ, ഫിലോമിന, വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായവും വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയവര്‍ക്കുളള അനുമോദനവും ഉണ്ടായിരുന്നു.
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഛര്‍ദ്ദിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്‍ത്താക്കിറിപ്പ്…
This website uses cookies.