അഡ്വ.ഷെറി ജെ.തോമസ്
കൊച്ചി: നൂറ്റി മൂന്നാമത് ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയില് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില് നിലവില് കേരളത്തില് വിദ്യാഭ്യാസ മേഖലയില് സവര്ണ്ണ സംവരണം നടപ്പാക്കിയ രീതിയില് തൊഴില്മേഖലയില് സംവരണം നടപ്പാക്കരുതെന്ന് കേരള ലാറ്റിന് കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.). പാവപ്പെട്ടവര്ക്ക് സംവരണം നല്കുന്നു എന്ന വ്യാജേന സംവരണ വിഭാഗങ്ങളിലെ ദരിദ്രരെ ഒഴിവാക്കി ഇപ്പോള് നടത്തുന്ന സംവരണ രീതിയിലെ കള്ളക്കളി വൈകാതെ കേരളത്തിലെ പിന്നാക്ക സമൂഹങ്ങള് തിരിച്ചറിയും. മുഴുവന് സീറ്റുകളും സംവരണശതമാനം കണക്കിലെടുക്കാന് എണ്ണമെടുക്കുകയും, പരമാവധി നല്കാവുന്ന സംവരണമാണ് 10 ശതമാനം എന്നിരിക്കെ യാതാരു പഠനവുമില്ലാതെ 10 ശതമാനം മുഴുവനായും നല്കിയതും നീതിയല്ലെന്ന് കെ.എൽ.സി.എ. പറഞ്ഞു.
ദരിദ്രരായ പിന്നാക്ക വിദ്യാര്ത്ഥികളെക്കാള് കുറഞ്ഞ മാര്ക്കുള്ള മുന്നാക്ക വിദ്യാര്ഥികള്ക്ക് അവസരം നല്കുന്ന രീതിയിലാണ് ഇപ്പോള് നല്കിവരുന്ന സാമ്പത്തിക സംവരണം എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പട്ടികജാതി വിദ്യാര്ത്ഥികളെക്കാള് കുറഞ്ഞ മാര്ക്കുള്ള, ഒബിസി വിഭാഗങ്ങളെക്കാള് കുറഞ്ഞ മാര്ക്കുള്ള മുന്നോക്ക വിഭാഗ വിദ്യാര്ഥികളാണ് കേരളത്തിലെ 90 ശതമാനം സ്കൂളുകളില് പ്രവേശിക്കപ്പെട്ടിട്ടുള്ളത് എന്ന യാഥാര്ത്ഥ്യം പുറത്തുവിടാന് സംസ്ഥാനസര്ക്കാര് തയ്യാറാകണമെന്ന് കെ.എല്.സി.എ. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഈ വിഷയത്തില് നടന്ന ഓണ്ലൈന് സെമിനാര് സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് മുന്ഡയറക്ടര് വി.ആര്.ജോഷി വിഷയാവതരണം നടത്തി. മോണ്.ജോസ് നവാസ്, സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ബേബി ഭാഗ്യോദയം, ഇ.ഡി.ഫ്രാന്സീസ്, ജെ.സഹായദാസ്, ടി.എ.ഡാല്ഫിന്, ഉഷാകുമാരി, അജു ബി.ദാസ്, ബിജു ജോസി, എം.സി.ലോറന്സ്, ജസ്റ്റീന ഇമ്മാനുവല്, പൂവം ബേബി, ജോണ് ബാബു, ജസ്റ്റിന് ആന്റെണി, എബി കുന്നേപറമ്പില്, വിന്സ് പെരിഞ്ചേരി, ജോര്ജ് നാനാട്ട്, ഷൈജ ടീച്ചര് എന്നിവര് സംസാരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.