
അഡ്വ; ഷെറി തോമസ്
എറണാകുളം: പ്രൊഫഷണല്‍ കോളേജ് അഡ്മിഷനില്‍ എഞ്ചിനീയറിംഗ്, മെഡിസിന് കോഴ്സുകളിലുള്‍പ്പെടെ നിലവിലുള്ള ഫ്ളോട്ടിംഗ് സംവരണസമ്പ്രദായം അടുത്ത പ്രവേശനവര്‍ഷം മുതല്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ കെ.എല്‍.സി.എ. സംസ്ഥാന പിന്നാക്ക കമ്മീഷന് പരാതി നല്കി. സംവരണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ മികച്ച കോളേജിലേക്ക് പ്രവേശനം മാറ്റി നല്കാന് 20 വര്‍ഷം മുമ്പ് നിയമസഭാ സമിതിയുടെ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ സംവിധാനം നിര്‍ത്തലാക്കി സംവരണം കോളേജ് അടിസ്ഥാനത്തില്‍ മാത്രമാകുമ്പോള്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള അവസരത്തില്‍ കുറവ് വരുമെന്ന വിവരം കമ്മീഷന്റെ ശ്രദ്ധില്‍ കൊണ്ടുവരുന്നതിനുകൂടിയാണ് പരാതി നല്‍കിയത്.
സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം ലഭിക്കുന്ന സംവരണ വിഭാഗം വിദ്യാര്‍ത്ഥിക്ക് മെച്ചപ്പെട്ട മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ സംവരണ സീറ്റ് ലഭിക്കുമെങ്കില്‍ അവിടേക്ക് മാറാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥി ഇത്തരത്തില്‍ കോളേജ് മാറുമ്പോള്‍ പ്രവേശനം പുതിയതായി ലഭിച്ച മെച്ചപ്പെട്ട കോളേജിലെ സംവരണ സീറ്റ് വിദ്യാര്‍ത്ഥി മാറിവന്ന പഴയ കോളേജിലേക്ക് നല്‍കും. പകരമായി പഴയ കോളേജിലെ മെറിറ്റ് സീറ്റ് വിദ്യാര്‍ത്ഥിക്കൊപ്പം പുതിയ കോളേജിലേക്ക് മാറ്റുകയും ചെയ്യും. ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥിക്ക് അതുവഴി മെച്ചപ്പെട്ട കോളേജില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട് സംവരണ സമുദായത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റ് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നത്.
ഫ്ളോട്ടിംഗ് സംവരണം അവസാനിപ്പിച്ചാല്‍, ഒ.ബി.സി. സംവരണ വിഭാഗത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റുകളുടെ എണ്ണം കുറയും. ഇത് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ഒ.ബി.സി. വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും, അതുകൊണ്ട് ഫ്ളോട്ടിംഗ് റിസര്‍വേഷന്‍ നിര്‍ത്തലാക്കാനുള്ള എന്‍ട്രന്‍സ് കമ്മീഷറണറുടെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടിക്കെതിരെയാണ് കെ.എല്‍.സി.എ. പരാതി നൽകിയത്.
ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്സ്…
സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…
ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
This website uses cookies.