അനുജിത്ത്
ഉണ്ടൻ കോട്: ആഗോള കത്തോലിക്ക സഭ വിദ്യാഭ്യാസ വർഷത്തിന് തുടക്കം കുറിക്കുന്ന ഈ കാലയളവിൽ വിദ്യാഭ്യാസ പരമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ എൽ.സി.വൈ.എം. ഉണ്ടൻകോട് ഫെറോന സമിതി ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ വച്ച് ”ഇഗ്നെറ്റ് 2019″ എന്ന പേരിൽ വിദ്യാഭ്യാസ പോഷണ പരിപാടി സംഘടിപ്പിച്ചു.
ഉണ്ടൻകോട് ഫെറോന പ്രസിഡൻ്റ് ആനന്ദ് അധ്യക്ഷനായിരുന്ന പരിപാടി ഫെറോന ഡയറക്ടർ ഫാ.രജ്ഞൻ ജോഷി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപത അംഗം ശ്രീ.നിക്സൺ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
കത്തോലിക്ക യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യ വച്ച് നടത്തിയ പരിപാടിയോടൊപ്പം GIVE EDUCATION MAKE REVOLUTION എന്ന ഒരു ക്യാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു.
ഉണ്ടൻകോട് ഫെറോനയിലെ 100 ഓളം യുവതീ യുവാക്കൾ പങ്കെടുത്ത പരിപാടി വിജയകരമായിരുന്നുവെന്ന് എൽ.സി.വൈ.എം ഉണ്ടൻ കോട് ഫെറോന പ്രസിഡന്റ് പറഞ്ഞു.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.