
സ്വന്തം ലേഖകൻ
അരുവിക്കര: യുവജനങ്ങളിലെ ആത്മീയവളർച്ച ലക്ഷ്യമിട്ട് നെടുമങ്ങാട് എൽ.സി.വൈ.എം. ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അരുവിക്കര സെന്റ് ആഗസ്റ്റിൻ ദേവാലയത്തിൽ വച്ച് പ്രാർത്ഥനാദിനം സംഘടിപ്പിച്ചു.
മാസം തോറുമുള്ള പ്രാർത്ഥനാ കൂട്ടായ്മകളായാണ് പ്രാർത്ഥനാദിനം ക്രമീകരിച്ചിരിക്കുന്നത്. ഈ മാസത്തെ പ്രാർത്ഥനാ ദിനത്തിന്
ചുള്ളിമാനൂർ എൽ.സി.വൈ.എം. ഡയറക്ടർ റവ.ഫാ. അനൂപ് കളത്തിത്തറ വചന വിചിന്തന ക്ലാസ്സ് കൈകാര്യം ചെയ്തു.
തുടർന്ന്, നടന്ന യോഗത്തിൽ അരുവിക്കര ഇടവക വികാരി റവ.ഫാ. ക്ലീറ്റസ്, നെടുമങ്ങാട് ഫെറോന എൽ.സി.വൈ.എം. ഡയറക്ടർ റവ.ഫാ. അനീഷ് ജോർജ് IVD, ഫെറോന ആനിമേറ്റർ എഫ്.മോഹനൻ, ഫെറോന പ്രസിഡന്റ് ജെറിൻ മൈക്കിൾ എന്നിവർ സംസാരിച്ചു.
70-ൽ അധികം യുവജനങ്ങൾ പങ്കെടുത്ത പ്രാർത്ഥനാ ദിനം ദൈവാനുഭവത്തിലേയ്ക്ക് നയിച്ചുവെന്ന് യുവജനങ്ങൾ സാക്ഷ്യപ്പെടുത്തി.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.