
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: വിദ്യാഭ്യാസവർഷ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.സി.സി. റിസോഴ്സ് ടീം അംഗങ്ങൾക്കായി ഇടവകതലത്തിൽ നടത്തുന്ന പരിശീലനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 100 പള്ളികളിലായി 7000 ത്തോളം ബി.സി.സി. റിസോഴ്സ് ടീം അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് നേതൃത്വം നൽകുന്നതിനായി 80 അംഗം റിസോഴ്സ് ടീം രൂപീകരിച്ചു. റിസോഴ്സ് ടീമിനുള്ള പരിശീലനം ഫെബ്രുവരി 8-ന് ലോഗോസ് പാസ്റ്ററൽ സെൻട്രലിൽ വച്ച് നൽകുകയും ചെയ്തു.
അതുപോലെത്തന്നെ, പരിശീലനത്തിനുള്ള work book-ഉം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 23 മുതൽ ഇടവകതല പരിശീലന പരിപാടികൾ ആരംഭിക്കും. രൂപതതല പരിശീലനം മോൺ.വി.പി.ജോസ് ഉദഘാടനം ചെയ്തു. പരിശീലനത്തിന് ഫാ. ജോണി കെ.ലോറൻസ്, ശ്രീ.തോമസ് കെ.സ്റ്റീഫൻ, ശ്രീ.ജപരാജ് പി.ജെ. എന്നിവർ നേതൃത്വം നൽകി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.