Categories: Kerala

ദിവ്യകാരുണ്യകോണ്‍ഗ്രസ് റിസോഴ്‌സ് ടീം പരിശീലന കളരി നടന്നു

വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി വിശ്വാസത്തില്‍ ആഴപ്പെടാന്‍ നമ്മെ സഹായിക്കും ബിഷപ് സാമുവേല്‍ മാര്‍. ഐറേനിയോസ്

ജോസ് മാർട്ടിൻ

കോട്ടയം: കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്‌സ് ടീം പരിശീലന കളരി ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. കുരിശില്‍ സ്വയംബലിയായി അര്‍പ്പിച്ച യേശുവിനെ അനുദിനം ആഴത്തില്‍ അനുഭവവേദ്യമാക്കിത്തരുന്ന ഒന്നാണ് പരിശുദ്ധ കുര്‍ബാനയെന്നും, മനുഷ്യവംശത്തിന് മുഴുവന്‍ ജീവനുണ്ടാകുന്നതിനുവേണ്ടി അന്ത്യഅത്താഴവേളയില്‍ തന്റെ ശരീരവും രക്തവും പകുത്തു നല്കിക്കൊണ്ട് മനുഷ്യരോടുള്ള തന്റെ അതിരറ്റ സ്‌നേഹം വെളിപ്പെടുത്തിയ ഈശോയുടെ സജീവ സാന്നിധ്യമാണ് നാം കുര്‍ബാനയില്‍ അനുഭവിക്കുന്നതെന്നും, പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി നമ്മെ വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കുമെന്നും ബിഷപ് മാര്‍ ഐറേനിയോസ് കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്‌സ് ടീം പരിശീലന കളരി ഉദ്ഘാടനം ചെയ്തു കൊണ്ട് ഓർമ്മിപ്പിച്ചു.

കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസത്തെ പരിശീലന കളരിയില്‍ പരിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളാണ് പഠനവിധേയമാക്കിയത്.

കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനപ്രകാരം 2023 ഡിസംബര്‍ 1,2,3 തീയതികളിലായി വല്ലാര്‍പാടം മരിയന്‍ തീര്‍ഥാനടകേന്ദ്രത്തില്‍ വച്ച് കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തപ്പെടുന്നതാണെന്ന് കെ.സി.ബി.സി ഔദ്യോഗികവക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

6 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

6 days ago