Categories: Kerala

ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ കെആര്‍എല്‍സിസി പ്രസിഡന്‍റ്

കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സിലിനും കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനും ഇനി പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍

കോട്ടയം: കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സിലിനും കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനും ഇനി പുതിയ നേതൃത്വം. കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്‍ററില്‍ ആരംഭിച്ച 40-ാം ജനറല്‍ അസംബ്ലിയില്‍ വച്ചാണ് കെ.ആര്‍.എല്‍.സി.ബി.സി. – കെ.ആര്‍.എല്‍.സി.സി. പ്രസിഡന്‍റായി കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ തെരെഞ്ഞെടുത്തത്.

വൈസ് പ്രസിഡന്‍റായി വിജയപുരം ബിഷപ്പ് സെബാസ്റ്റിയന്‍ തെക്കേത്തെച്ചേരിയെയും, സെക്രട്ടറി ജനറലായി തിരുവന്തപുരം അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനെയും തെരെഞ്ഞെടുത്തു.
നിലവിലെ കെ.ആര്‍.എല്‍.സി.ബി.സി. – കെ.ആര്‍.എല്‍.സി.സി. പ്രസിഡന്‍റ് കൊച്ചി രൂപതാ മെത്രാന്‍ ജോസഫ് കരിയലും, വൈസ് പ്രസിഡന്‍റ് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ വിന്‍സെന്‍റ് സാമുവലും, സെക്രട്ടറി ജനറല്‍ പുനലൂര്‍ രൂപതാ മെത്രാന്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തനും സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 14, 15 തീയതികളിലായി നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ ‘നവലോക യുവജന ശുശ്രൂഷ: നയങ്ങളും ആഭിമുഖ്യങ്ങളും’ എന്നവിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും. 2 ലത്തീന്‍ രൂപതകളിലെയും രൂപതാധ്യക്ഷന്മാരും, 12 രൂപതകളില്‍ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 days ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 week ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

2 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

3 weeks ago