സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസപരിഷ്‌ക്കരണം കൊണ്ട് മാത്രമേ ലോകത്തിൽ പരിവർത്തനം സാധ്യമാകൂവെന്ന് ഫ്രാൻസിസ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് വിദ്യഭ്യാസത്തെക്കുറിച്ച് പുറപ്പെടുവിച്ച “ഗ്രാവിസ്സിമൂം എദുക്കാസിയൊനിസ്”(GRAVISSIMUM EDUCATIONIS) എന്ന രേഖയുടെ 50-Ↄ○ വാര്‍ഷികത്തോടനുബന്ധിച്ച് ഒത്തുകൂടിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ. കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള “ഗ്രാവിസ്സിമൂം എദുക്കാസിയൊനിസ്” ഫൗണ്ടേഷന്‍റെ എൺപതോളം പ്രതിനിധികൾ പങ്കെടുത്തു.
വിദ്യഭ്യാസപരിഷ്കരണം ഓരോ കാലത്തിനും സാഹചര്യങ്ങൾക്കും അനുയോജ്യമായി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജാലം തീർത്തതുകൊണ്ട് വളരണമെന്നതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചു.
സമാഗമത്തിനും സംഭാഷണത്തിനും ഉള്ള വേദികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ ഉണ്ടാകണമെന്നും, ഭിന്നസംസ്ക്കാരങ്ങളും പാരമ്പര്യങ്ങളും, മതവിശ്വാസങ്ങളും പുലർത്തുന്നവരുമൊത്ത് വിദ്യാലയങ്ങൾക്കു പുറത്തും കൂടിക്കാഴ്ചകളും സംവാദങ്ങളും പരിപോഷിപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
മനഷ്യവ്യക്തിയുടെ ഔന്നത്യവും സാർവ്വത്രകിക സാഹോദര്യവും കെട്ടിപ്പടുക്കുന്നതിന് വിദ്യാഭ്യാസവും, വിദ്യാഭ്യാസപരിഷ്ക്കരണവും വഴി സാധിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.