ജോസ് മാർട്ടിൻ
ചെല്ലനം / ആലപ്പുഴ: വിഴിഞ്ഞം അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ജനബോധന യാത്രയുടെ മൂന്നാം ദിന സമാപന സമ്മളനം പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി ദേവാലയങ്കണത്തിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. നാടിന്റെ പുരോഗതിയാണ് വികസനത്തിന്റെ ഉദ്ദേശമെങ്കിൽ അത് സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ ഭരിക്കുന്നുവർക്കുണ്ട്. അതിൽ വന്ന പാളിച്ചകളാണ് ഈ ദിവസങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജനബോധന യാത്രയുടെ മൂന്നാം ദിനത്തിൽ ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ചെല്ലാനം സെന്റ് ജോർജ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ മോൺ. ജോയ് പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു.
അന്ധകാരനഴി, ഒറ്റമശേരി, അർത്തുങ്കൽ, പെരുന്നേർമംഗലം,കാട്ടൂർ, തുമ്പോളി എന്നിവടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ എത്തിചേരുകയും തുടർന്ന് കത്തീഡ്രലിൽ നിന്ന് പുന്നപ്ര സെന്റ്.ജോൺ മരിയ വിയാനി ദേവാലത്തിലേക്കുള്ള കാൽനട ജാഥ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
ആലപ്പുഴയുടെ നഗര വീഥിയിലൂടെ പതിനായിരങ്ങൾ പങ്കെടുത്ത പദ യാത്രക്ക് ആലപ്പുഴ രൂപതാ വികർ ജനറൽ മോൺ. ഡോ.ജോയ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ അല്മായ കമ്മീഷൻ ഡയറക്ടർ ജോൺസൺ പുത്തൻവീട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ആലപ്പുഴ രൂപതയിലെ സമാപന സമ്മേളനത്തിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ മുഖ്യപ്രഭാഷണം നടത്തി, കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി ചെയർമാൻ കമാൽ എം മാക്കിയിൽ, സുരേഷ് കുമാർ, ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ്, വൈസ് ക്യാപ്റ്റൻ അഡ്വ. ഷെറി. ജെ തോമസ്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, ജാഥ കൺവീനർ പി.ജെ.തോമസ്, ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, ഫാ.സേവ്യർ കുടിയാംശേരി, ഫാ.ജോൺസൻ പുത്തൻ വീട്ടിൽ, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ജോൺ ബ്രിട്ടോ, കെ.സി.വൈ.എം. പ്രസിഡന്റ് വർഗീസ് മാപ്പിള, എന്നിവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.