സ്വന്തം ലേഖകൻ
വെളളറട :കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രധാന പരിപാടികളാണ് ആഗോള യോഗ ദിനം, പ്രകൃതി ദിനം, ആരോഗ്യജാഗ്രത. പാഠ്യവിഷയങ്ങൾക്ക് പുറമെ യുവതിയുവാക്കളിൽ സമഗ്രമായ വളർച്ച ലക്‌ഷ്യം വച്ചുകൊണ്ടാണ് വിവിധ ആനുകാലിക പ്രസക്തിയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.
ആഗോള യോഗ ദിനം:
വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ, നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആഗോള യോഗ ദിനം ആചരിച്ചു. പരിപാടി കോളേജ് മാനേജർ മോൺ.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. യോഗ ഒരു ദിനചര്യ ആകണമെന്നും അത് ആരോഗ്യ സംരക്ഷനത്തിന് സഹായിക്കുമെന്നും മാനേജർ മോൺ.ക്രിസ്തുദാസ് പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ.വിജയകുമാർ, കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫാ.സാജൻ ആന്റണി, പ്രോഗ്രാം അംഗം ആതിരാ എ.ആർ., യോഗ ട്രെയിനർ ശ്രീമതി.അൽഫോൻസാ എന്നിവർ സംസാരിച്ചു. ഇമ്മാനുവൽ കോളേജിലെ നൂറോളം എൻ.എസ്.എസ്. വോളന്റീർഴ്സ് പരിപാടിയിൽ പങ്കെടുത്തു.
കോളേജ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു:
ഇമ്മാനുവൽ കോളേജിന്റെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദിനത്തോടനുബന്ധിച്ച്, കോളേജ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.വിജയകുമാർ നിർവഹിച്ചു.
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ വൃക്ഷത്തൈകൾ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് കോളേജിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കുകയായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ഫാ.സാജൻ ആന്റണി, എൻ.എസ്.എസ്. വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.
ആരോഗ്യജാഗ്രത:
ഇമ്മാനുവൽ കോളേജിന്റെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ‘ആരോഗ്യജാഗ്രത’ സംഘടിപ്പിച്ചു. ഡോക്ടർ വിനോദ്, ഹെൽത്ത് ഇൻസ്പെക്ടറായ ബെസ്റ്റ് ശ്രീനിവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നാഷണൽ സർവീസ് സ്കീമിലെ വോളണ്ടിയേഴ്സും മറ്റ് വിദ്യാർത്ഥി-വിദ്യാർത്ഥിനികളും പങ്കെടുത്തു. ആരോഗ്യ പരിപാലനത്തെ കുറിച്ചും, പെട്ടെന്നുള്ള രോഗം വരാതെ സൂക്ഷിക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ചും ഡോക്ടർ വിനോദ് ക്ലാസ് കൈകാര്യം ചെയ്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.