അനിൽ ജോസഫ്
വെളളറട: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോളേജ് മാനേജര്‍ മോണ്‍.ജി.ക്രിസ്തുദാസ് പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
രാവിലെ നടന്ന ഇന്റെര്‍ കോളേജ് സെമിനാര്‍ ഉദ്ഘാടനം ആല്‍ബര്‍ട്ട് ആര്. ഉദ്ഘാടനം ചെയ്തു. പ്രഫ.സനല്‍കുമാര്‍ സി., പ്രിയന്സ ലാലി, ഹേമന്ത് എച്ച്.എസ്., സുമിയ സിറാജുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ത്ഥകളുടെ ക്ലാസ് ബ്രഹ്മനായകം മഹാദേവാന്‍ നയിച്ചു. അധ്യാപകര്‍ക്ക് വേണ്ടിയുളള സെമിനാര്‍ മുന്‍ ചരിത്ര വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.റെയ്മന്‍ഡ് ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജെ വിജയകുമാര്‍, ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ നാരായണ പിളള തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന അക്രഡിറ്റേഷന് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.രാജന് വര്‍ഗ്ഗീസ് ക്ലാസെടുത്തു.
ഇന്ന് നടക്കുന്ന കോളേജ് വാര്‍ഷികം സിനിമാതാരം ബിനീഷ് ബാസ്റ്റിന് ഉദ്ഘാടനം ചെയ്യും.
നാളെ, നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം കേരള യൂണിവേഴ്സിറ്റി വൈസ്ചാന്സിലര് ഡോ.വി.പി. മഹാദേവന് പിളള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രന് മുഖ്യ സന്ദേശം നല്‍കും.
തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍, കോളേജ് മാനേജര്‍ മോണ്‍.ജി ക്രിസ്തുദാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ.വിജയകുമാര്‍, ശശി തരൂര്‍ എംപി, സി കെ ഹരീന്ദ്രന്‍ എംഎല്‍എ, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്, യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പി രാജേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിചിത്ര കെവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിചിത, ഒറ്റശേഖരമഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ വി എല്‍ വാര്‍ഡ് മെമ്പര്‍ മിനി വിജയന്, പിടിഎ പ്രസിഡന്റ് ഷാജി വില്‍സണ്‍,കെആര്‍എല്‍സിസി ലെയ്റ്റി ഡയറക്ടര്‍ ഫാ.ഷാജ്കുമാര്‍, ഡോ.നാരായണ പിളള, ബൈജു വി എല്‍, ഹേമന്ത് എച്ച് എസ്, നന്തജ എസ്, സെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.