ഫാ. വില്യം നെല്ലിക്കൽ
റോം: കുടിയേറ്റത്തെ സംബന്ധിച്ചതും സാമൂഹ്യ പ്രബോധനപരവുമായ വത്തിക്കാന്‍റെ ഹ്രസ്വചലച്ചിത്രം അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയിൽ പുരസ്ക്കാരം നേടി. സ്പെയിനിലെ മാഡ്രിഡിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ പ്രത്യേക വിഭാഗത്തിലായിരുന്നു വത്തിക്കാന്‍റെ ഹ്രസ്വചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.
കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സംബന്ധിച്ച് 2017-ൽ ഇറക്കിയ “സ്വീകരിക്കാനും സംരക്ഷിക്കാനും, വളർത്താനും ഉൾക്കൊള്ളാനും…” (To welcome, to protect, to promote and to integrate) എന്ന മൂന്നര മിനിറ്റു ദൈർഘ്യമുള്ള ചിത്രമാണ് ജൂണ്‍ 15-Ɔο തിയതി വെള്ളിയാഴ്ച 12-Ɔമത് രാജ്യാന്തര സാമൂഹ്യ പരസ്യകലാ ചലച്ചിത്രോത്സവത്തിൽ പുരസ്ക്കാരം നേടിയത്.
സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള വിഭാഗവും അർജന്‍റീനയിലെ ബ്യൂനസ് ഐരസ് നഗരം കേന്ദ്രമാക്കിയുള്ള “ലാ മാക്കി കമ്യൂണിക്കേഷന്‍സ്” കമ്പനിയും ചേർന്ന് നിർമ്മിച്ചതാണ് ഈ “വീഡിയോ സ്പോട്” അല്ലെങ്കില്‍ ഹ്രസ്വചലച്ചിത്രം.
വെള്ളിയാഴ്ച വൈകുന്നേരം മാഡ്രിഡിലെ ഫെർണാണ്ടോ റോജാസ് തിയറ്ററിൽ നടന്ന ചടങ്ങിൽ സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ സെക്രട്ടറി, മോൺ. മൈക്കിൾ ചേർണി പുരസ്ക്കാരം ഏറ്റുവാങ്ങി.
മലയാളം ഉൾപ്പെടെ 30-ൽപ്പരം ഭാഷകളിൽ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഈ ഹ്രസ്വചലച്ചിത്രം ഉപശീർഷകം (subtitle) ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.