Categories: Vatican

വത്തിക്കാന്റെ തെരുവീഥിയിൽ ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി സ്മരണാഞ്ജലിയർപ്പിച്ച് ഒരുകൂട്ടം മലയാളികൾ

കേരളാ റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലിയുടെ നേതൃത്വത്തിൽ

മില്ലറ്റ് രാജപ്പൻ

വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ തെരുവീഥിയിൽ ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി സ്മരണാഞ്ജലിയർപ്പിച്ച് കേരളാ റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലി (കെ.അർ.എൽ.സി.സി.ഐ.) യുടെ നേതൃത്വത്തിൽ ഒരു കൂട്ടം മലയാളികൾ. ഞായറാഴ്ച അക്ഷരാർത്ഥത്തിൽ വത്തിക്കാന്റെ തെരുവീഥികളുടെ ശ്രദ്ധപിടിച്ചുപറ്റിയതായിരുന്നു ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി നടത്തിയ ഐക്യദാർഢ്യ പ്രദിക്ഷിണം. ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം ഈ സ്മരണാഞ്ജലി വളരെ അർത്ഥവത്തതാക്കി മാറ്റി.

വത്തിക്കാന്റെ വീഥികളിലൂടെ ശ്രീലങ്കയ്‌ക്കുവേണ്ടി വിവിധ ഭാക്ഷകളിലെഴുതിയ വലിയ പ്ലക്കാർഡുകളുമായി, പ്രാർത്ഥനകളുരുവിട്ടുകൊണ്ട് കടന്നുപോയ ഐക്യദാർഢ്യ പ്രദിക്ഷിണം വത്തിക്കാൻ ബസലിക്കയും കടന്ന് ദൈവകരുണയുടെ തിരുനാളിന് സമർപ്പിക്കപ്പെട്ട ദേവാലയത്തിൽ എത്തി. അവിടെവച്ച് ശ്രീലങ്കയിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സമർപ്പിച്ച് കരുണക്കൊന്ത പ്രാർത്ഥിച്ചു.

തുടർന്ന്, വീണ്ടും പ്രദിക്ഷിണമായി ഇടവക ദേവാലയമായ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ എത്തുകയും ആരാധനയും ദിവ്യബലിയും അർപ്പിക്കുകയും ചെയ്തു. യുവജന ദിനമായി ആചരിക്കുവാൻ മാറ്റിവയ്ക്കപ്പെട്ട ദിനമായതിനാൽ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകിയത് യുവജനങ്ങളായിരുന്നു.

റോമിലെ മലയാളികളുടെ മുൻ ഇടവകവികാരിയായിരുന്ന കണ്ണൂർ രൂപതാ അംഗം ഫാ.രാജൻ ഫൗസ്റ്റോയും ഐക്യദാർഢ്യ പ്രദിക്ഷിണത്തിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തു. ക്രിസ്തുവിന്റെ കാരുണ്യം ആവോളം അനുഭവിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടെന്നും, കഷ്‌ടതകൾക്കിടയിലും ദൈവസ്നേഹത്തിൽ നിത്യം നിൽനിൽക്കാൻ നമുക്ക് സാധിക്കണമെന്നും ഫാ.രാജൻ പറഞ്ഞു.

കേരളീയരായ നമ്മെ സംബന്ധിച്ചിടത്തോളം ശ്രീലങ്ക നമ്മുടെ അയൽക്കാരാണെന്നും, അവർക്ക് സംഭവിച്ചിരിക്കുന്ന ഈ വേദനയിൽ നമ്മൾ പൂർണ്ണമായും പങ്കുകൊണ്ട് അവർക്ക് ശക്തിപകരണമെന്നും ഇടവക വികാരി ഫാ.സനു ഔസേപ്പച്ചൻ ആഹ്വാനം ചെയ്തു. ഒരു പക്ഷെ, ഇത്രയുംനാൾ സുരക്ഷിതരെന്ന് കരുതിയിരുന്ന നമ്മുടെ ദേവാലയങ്ങളും പ്രാർത്ഥനായിടങ്ങളും സുരക്ഷിതമല്ലെന്ന സൂചനകൂടിയാണ് ശ്രീലങ്കയിൽ നടന്ന ഈ ആക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്നും ഫാ.സനു പറഞ്ഞു.

ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടിയുള്ള സ്മരണാഞ്ജലിയിലും തിരുകർമ്മങ്ങളിലും വൈദീകരും, സന്യാസിനികളും, വൈദീകവിദ്യാർഥികളും, ഇടവക അംഗങ്ങളുമടക്കം മുന്നൂറിലധികം മലയാളികൾ പങ്കെടുത്തു. ഇടവക കൗൺസിലിന്റെയും, ഇടവക അംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ഈ ഐക്യദാർഢ്യ ദിനത്തെ പൂർണ്ണതയിലെത്തിച്ചതെന്ന് ഇടവക വികാരി ഫാ.സനു ഔസേപ്പച്ചൻ പറഞ്ഞു.

vox_editor

View Comments

  • Heartfelt condolences to the families of our brethren in Sri Lanka. This Easter Sunday gave a shock to the entire universe. Lets pray for the deceased. May their souls rest in peace. Prayers

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago