
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കാണുകയും കൈമാറുകയും ചെയ്ത കുറ്റത്തിന് വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിൽ ജോലിചെയ്തിരുന്ന മിലാൻ സ്വദേശിയായ വൈദികൻ, കാർളോ കപേലയെയാണ് ജൂൺ 23-ന് വത്തിക്കാന്‍റെ കോടതി ശിക്ഷിച്ചത്.
അഞ്ചു വർഷത്തെ തടവും 5000-യൂറോ (3.5 ലക്ഷം രൂപയുടെ) പിഴയുമാണ് ശിക്ഷ.
അമേരിക്ക, ക്യാനഡ എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളിൽ ജോലിചെയ്യവെ വൈദികന്റെ കമ്പ്യൂട്ടറിൽ നിന്നും ഫോണിൽ നിന്നും രണ്ടു രാജ്യങ്ങളിലെയും പൊലീസ് കണ്ടുകെട്ടിയ ബാല-ആശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും തെളിവുകളെ ആധാരമാക്കിയുള്ള വിചാരണയുടെ അന്ത്യത്തിലാണ് 51-വയസ്സുകാരനായ വൈദികനെ വത്തിക്കാന്‍റെ കോടതി ശിക്ഷിച്ചത്.
അമേരിക്കയിൽ നിന്നും ഫാ. കാർളോയുടെ കുറ്റകൃത്യത്തെക്കുറിച്ചു ലഭിച്ച ആരോപണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ 2017-ഏപ്രിലിൽ വത്തിക്കാന്‍റെ കോടതി, പ്രതിയെ വിളിപ്പിച്ച് താക്കീതു നൽകിയതിൽ പിന്നെയും കുറ്റകൃത്യം തുടർന്നതായി സാമൂഹ്യ മാധ്യമ ശൃംഖലകളിൽ നിന്നും തെളിവുകൾ ലഭിച്ചതോടെയാണ് രണ്ടു ദിവസം നീണ്ട വിചാരണയ്ക്കുശേഷം വിധിയുണ്ടായത്.
സമൂഹ്യമാധ്യമ ശൃഖലകളില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്ത കുറ്റത്തിന് പ്രതിയെ അമേരിക്കൻ, കനേഡിയൻ പൊലീസിന് കൈമാറണമെന്ന അഭ്യർത്ഥനയെ വത്തിക്കാന്‍റെ കോടതി തള്ളിക്കളയുകയുണ്ടായി.
കോടതിവിധി അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ പൗരോഹിത്യജീവിതത്തിന്‍റെ തുടർച്ചയെക്കുറിച്ച് തീരുമാനിക്കുന്ന കാനോനിക വിചാരണയും വത്തിക്കാൻ വൈകാതെ നടത്തും.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
This website uses cookies.