Categories: Daily Reflection

സഹോദരങ്ങളുടെ ആവശ്യങ്ങൾ കാണാനായി നമ്മുടെ അകക്കണ്ണ് തുറക്കാം.

സഹോദരങ്ങളുടെ ആവശ്യങ്ങൾ കാണാനായി നമ്മുടെ അകക്കണ്ണ് തുറക്കാം.

2 രാജാ. –  19:9-11,14-21,31-3
മത്താ. – 7:6,12-14

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ.”

മനുഷ്യൻ ഒരു ദ്വീപല്ല   മറിച്ച് ഒരു സമൂഹജീവിയാണ്. പരസ്പര സഹായത്താൽ ജീവിക്കേണ്ടവരാണ് മനുഷ്യർ. പരസ്പര സഹായമെന്നത്  മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങൾ ചെയ്തു  തരണം എന്നത് മാത്രമല്ല. മറിച്ച്, മറ്റുള്ളവർ നമുക്ക് ചെയ്തുതരണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യം നാം അവർക്ക് ചെയ്തുകൊടുക്കുകയും വേണമെന്നതാണ്.  നമുക്ക് ആവശ്യമുള്ളത് പോലെ മറ്റുള്ളവർക്കും ആവശ്യങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ആ  തിരിച്ചറിവിൽ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങളും ചെയ്തുതരും.

സ്നേഹമുള്ളവരെ, മാനുഷിക പരിമിതികൾ  ഉള്ളവരായ നാം  മറ്റുള്ളവരിൽ നിന്ന് സഹായം ആവശ്യപ്പെടുന്നവരും,  ആവശ്യമുള്ളവരുമാണ്. മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരണമെന്ന് മാത്രം ആഗ്രഹിക്കാതെ  നാം അവർക്ക് ആവശ്യമുള്ളത് ചെയ്തുകൊടുക്കുമ്പോൾ പരസ്പര ഐക്യവും, സഹകരണവും ഉണ്ടാകുന്നു. മറ്റുള്ളവർ സഹായിക്കുന്നില്ലായെന്ന പരാതിയും, പരിഭവവുമായി ജീവിക്കുമ്പോൾ നാം എത്രമാത്രം മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണുകയും അവ ചെയ്യുവാൻ ശ്രമിക്കുന്നുയെന്നും ഓർക്കേണ്ടതുണ്ട്.

സ്വന്തം ആവശ്യങ്ങൾക്ക് മാത്രം വിലകല്പിക്കുകയും, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുന്നതും പൈശാചിക ചിന്തയാണ്. എല്ലാവരുടെയും ആവശ്യങ്ങൾ ഒന്നായിരിക്കില്ല പക്ഷെ എല്ലാവർക്കും അവരുടേതായ ആവശ്യങ്ങൾ ഉണ്ട്. നമ്മുടെ ആവശ്യങ്ങക്ക് വിലകൽപ്പിക്കണ്ടായെന്നല്ല പറയുന്നത്, നമ്മുടെ ആവശ്യങ്ങൾ വിലകല്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങളെ ബഹുമാനിച്ച് അവരെ സഹായിക്കണമെന്നാണ് പറയുന്നത്.

സഹോദരന്റെ ആവശ്യങ്ങൾ നമ്മുടെ ആവശ്യങ്ങളായി കണ്ട് അവ നിറവേറ്റുമ്പോൾ നിത്യജീവനവകാശികളായി മാറും. നമുക്കുമാത്രമല്ല നമ്മുടെ  സഹോദരങ്ങൾക്കും ആവശ്യങ്ങൾ ഉണ്ടെന്ന ബോധ്യത്തിൽ ജീവിക്കാനായി നമുക്ക്  പരിശ്രമിക്കാം.

സ്നേഹനാഥ,  മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ട് അവ നിറവേറ്റാൻ വേണ്ട മനസ്സ് ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 days ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

5 days ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago