Categories: Vatican

ഒളിമ്പിക്സിൽ പങ്കെടുക്കാനൊരുങ്ങി വത്തിക്കാൻ

ഒളിമ്പിക്സിൽ പങ്കെടുക്കാനൊരുങ്ങി വത്തിക്കാൻ

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: ഒളിമ്പിക്സിലേക്കുള്ള കാൽവെയ്പ്പിനായുള്ള ഒരുക്കത്തിലാണ് വത്തിക്കാൻ. വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ പങ്കെടുക്കാൻ അത്‌ലെറ്റുകളായ പ്രതിനിധികൾക്ക് പുറമെ പുരോഹിതന്മാരും കന്യാസ്ത്രീളും സ്വിസ് ഗാര്‍ഡുകളുമുണ്ട്. പുരോഹിതരാകും ടീമിനെ നയിക്കുക.

സിസ്റ്റർ മേരി തിയോയുടെ, തന്റെ സഭാവസ്ത്രം പോലും മാറ്റാതെ പരിശീലനം ചെയ്യുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗങ്ങളായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയൻ ഒളിമ്പിക്സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിതീകരിച്ചു.

‘ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്ന’മാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെൽചർ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഒളിമ്പിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും, യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങളിലും സാന്നിധ്യമറിയിക്കാനാണ് വത്തിക്കാന്റെ തീരുമാനം.

ടീമംഗങ്ങള്‍ക്ക് വത്തിക്കാന്റെ പേപ്പൽ ഫ്ലാഗിന്റെ നിറങ്ങളായ വെള്ളയും മഞ്ഞയും ചേർത്ത നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. ജനുവരി 20 -നു നടക്കുന്ന 10 കിലോമീറ്റർ ഒളിമ്പിക്സ് മാരത്തൺ ഓട്ടത്തിൽ പങ്കെടുത്തുകൊണ്ട് വത്തിക്കാൻ കായികലോകത്തിലേയ്ക്ക് പേപ്പൽ ഫ്‌ളാഗിന്റെ ആദ്യ സാന്നിധ്യം അറിയിക്കുവാൻ ഒരുങ്ങുകയാണ്.

നിലവില്‍ ക്രിക്കറ്റ്, ഫുഡ്ബോള്‍ ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്‍റെ ഭാഗമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്റെ കായിക മന്ത്രാലയം അറിയിച്ചു.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

22 hours ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago