Categories: Vatican

മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്  ഷോൺ  ലൂയി ട്യുറാൻ അന്തരിച്ചു

മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്  ഷോൺ  ലൂയി ട്യുറാൻ അന്തരിച്ചു

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് – കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍ അന്തരിച്ചു. പാര്‍ക്കിന്‍സന്‍സ് രോഗത്തിനു ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആശുപത്രിയിൽ ഇന്നലെ 5-‍Ɔο തിയതി വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.

ഫ്രാന്‍സില്‍ ബര്‍ദൂ സ്വദേശിയാണ് അന്തരിച്ച 75 വയസുള്ള കര്‍ദ്ദിനാള്‍ ട്യുറാന്‍.

വിവിധ മതങ്ങളുമായുള്ള സഭയുടെ സംവാദപാതയില്‍ തന്‍റെ ജീവിതം  11 വര്‍ഷക്കാലം ഏറെ വിശ്വസ്തതയോടെ അദ്ദേഹം ചെലവഴിച്ചു. ഒരു പതിറ്റാണ്ടിലേറെ അദ്ദേഹം വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തിലും സേവനംചെയ്തിട്ടുണ്ട്.

2018 ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിച്ച കര്‍ദ്ദിനാള്‍ ട്യുറാന്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തെ സംഘട്ടനങ്ങളെ വിശേഷിപ്പിച്ചത്, “സംസ്ക്കാരങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലിത്, അറിവില്ലായ്മയും മതമൗലികവാദവും തമ്മിലുള്ള പോരാട്ടമാണിത്” എന്നാണ്. അതുപോലെ, ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങളെ കഴിഞ്ഞ ദീപാവലിനാളില്‍ പൊതുവായ കത്തിലൂടെ അഭിസംബോധനചെയ്തുകൊണ്ട് കര്‍ദ്ദിനാൾ പറഞ്ഞതിങ്ങനെ: “ഹിന്ദുമതത്തിന്‍റെ ശക്തി സഹിഷ്ണുതയാണ്. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന കലാപങ്ങള്‍ക്കു പിന്നില്‍ മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയില്ലായ്മയാണ്.”

വത്തിക്കാന്‍റെ നയന്ത്രവിഭാഗത്തില്‍ 1975 മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

1990-ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്കും വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായും നിയമിതനായിരുന്നു.

2003-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന് വത്തിക്കാന്‍ ലൈബ്രറിയുടെ ഉത്തരവാദിത്ത്വവും സഭയുടെ ‘കമര്‍ലേന്‍ഗോ’ (Administrator of Pontifical House) പദവിയും വഹിച്ചു.

2007-ല്‍ ബെനഡിക്ട് 16-Ɔമന്‍ പാപ്പായാണ് അദ്ദേഹത്തെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി നിയമിച്ചത്

2013-ല്‍ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ ട്യുറാനെ ആത്മീയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൊന്തിഫിക്കല്‍ കമ്മിഷന്‍റെ അംഗമായും നിയമിച്ചു. രണ്ടു മാസംമുന്‍പുവരെയ്ക്കും ഏറെ കര്‍മ്മനിരതനായിരുന്നു അദ്ദേഹം.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago