
സ്വന്തം ലേഖകൻ
വിഴിഞ്ഞം: നമ്മൾ ചെയ്യുന്ന കാരുണ്യപ്രവർത്തികളും നന്മപ്രവർത്തികളും ദൈവമഹത്വം പ്രകടമാക്കുന്ന, ദൈവമഹത്വത്തിന് സാക്ഷ്യം നൽകുന്ന പ്രകാശമായി മാറണമെന്ന് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ. വിഴിഞ്ഞം മുക്കോലയിലെ ഡിവൈൻ മേഴ്‌സി സെന്ററിൽ ‘ദൈവകരുണയുടെ തിരുനാൾ’ ആഘോഷത്തിന്റെ ഭാഗമായി പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ച് വചനം പങ്കുവയ്ക്കുകയായിരുന്നു ബിഷപ്പ്.
നമുക്ക് ദൈവത്തിന്റെ കാരുണ്യവും സ്നേഹവും രോഗശാന്തിയും മനസ്സമാധാനവും ലഭിക്കണമെന്ന് പ്രാർത്ഥിച്ചാൽ പോരാ, മറ്റുള്ളവർക്കും ഇവയൊക്കെ ലഭിക്കണമെന്ന് നാം പ്രാർഥിക്കണമെന്നാണ് ദൈവകാരുണ്യം നമ്മോട് ആവശ്യപ്പെടുന്നതെന്നും; ദൈവം നമ്മോട് കാരുണ്യം കാണിക്കുന്നത് നാം സ്വാർത്ഥരായി ആ കാരുണ്യം അനുഭവിക്കുവാനല്ല, മറിച്ച് ആ കാരുണ്യം മറ്റുള്ളവരിലേക്ക് കാരുണ്യ പ്രവർത്തികളായി സാക്ഷ്യപ്പെടുത്തുവാനും വേണ്ടിയാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
ദൈവകരുണയുടെ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയിൽ തിരുവനന്തപുരം വികാരി ജനറൽ മോൺ.സി.ജോസഫ്, റവ.ഡോ.ഹൈസെന്ത് എൻ.നായകം, ഡിവൈൻ മേഴ്‌സി സെന്റർ ഡയറക്റ്റർ ഫാ.ബെർണഡിൻ എം. ലൂയിസ് ഓ.സി.ഡി. തുടങ്ങിയവർ സഹകാർമികരായി.
അതുപോലെതന്നെ, കർമലൈറ്റ് ഓഫ് ഡിവൈൻ മേഴ്‌സി സന്യാസിനികളും, ഡിവൈൻ മേഴ്‌സി സെന്ററിന്റെ തണലിൽ തങ്ങളുടെ പഠനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികളും, മറ്റ് വിശ്വാസികളുമടക്കം നൂറുകണക്കിനാളുകൾ ദൈവകരുണയുടെ തിരുനാളിൽ പങ്കുകൊണ്ടു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.